റോഷാക്ക് കേറി കൊളുത്തി മക്കളേ; മമ്മൂട്ടിയുടെ വൺ മാൻ ഷോ പുത്തൻ പടത്തിന്റെ ആദ്യ തീയറ്റർ പ്രതികരണം !! | Rorschach theater response

Rorschach theater response : മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ റോഷാക്ക് ഇന്ന് തീയേറ്ററുകളിൽ എത്തി. ലൂക് ആന്റണി എന്ന കഥാപാത്രവുമായി മമ്മൂട്ടി എത്തിയ ചിത്രം, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങിയത് മുതൽ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷ നൽകിയിരുന്നു. മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ ആസിഫ് അലി, ഗ്രേസ് ആന്റണി, ജഗദീഷ്, ബിന്ദു പണിക്കർ, ശറഫുദ്ധീൻ, കോട്ടയം നസീർ തുടങ്ങിയ വലിയ താരനിരയാണ് വേഷമിട്ടിരിക്കുന്നത്.

പോസ്റ്ററും ട്രൈലെറുമെല്ലാം നൽകിയ പ്രതീക്ഷകൾ ചിത്രം നിലനിർത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ വൺ മാൻ ഷോ എന്നാണ് ചിത്രം ആദ്യദിനം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കഥയിലെ പുതുമകൾക്ക് ഉപരി, വ്യത്യസ്ത തരത്തിലുള്ള മേക്കിങ് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റിവൻജ് ത്രില്ലർ ജെനറിൽ ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തലവും കഥാ സാഹചര്യങ്ങളും പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരിക്കുന്നതാണ്.

Rorschach
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മലയാള സിനിമകളിൽ ഇതുവരെ കണ്ടുവന്നിരിക്കുന്ന ത്രില്ലർ സ്വഭാവത്തിൽ നിന്ന് വളരെ വ്യത്യസ്തമായി ആണ് റോഷോക് കഥ പറയുന്നത്. മമ്മൂട്ടിയുടെ അഭിനയത്തിനൊപ്പം തന്നെ സംവിധായകൻ നിസാം ബഷീറിന്റെ സംവിധാന ബ്രില്ല്യൻസിനെയും അഭിനന്ദിക്കേണ്ടതുണ്ട്. സമീർ അബ്ദുൽ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഒരു വെൽ സ്ക്രിപ്റ്റഡ് ത്രില്ലർ മൂവി എന്ന് തന്നെ റോഷാക്കിനെ വിശേഷിപ്പിക്കാം.

റോഷാക്ക് ഒരു മികച്ച തീയറ്റർ എക്സ്പീരിയൻസ് ആണെന്ന് ഫസ്റ്റ് ഡേ ചിത്രം കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന ഒരു സ്ലോബേസ് ചിത്രമാണ് റോഷാക്ക്. മമ്മൂക്കയുടെ ഗംഭീര അഭിനയവും, ത്രില്ലർ മൂഡ് നിലനിർത്തിക്കൊണ്ടുള്ള നിസാം ബഷീറിന്റെ സംവിധാനവും തന്നെയാണ് അവസാനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയി എടുത്തു പറയാനുള്ളത്. മലയാള സിനിമയ്ക്ക് വ്യത്യസ്ത തലത്തിലുള്ള ത്രില്ലർ സമ്മാനിച്ച റോഷാക്ക്, മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ആയി മാറും എന്ന് തന്നെയാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. 

You might also like