നോക്കി നിന്ന് പോകുന്ന സൗന്ദര്യം; റിയാസ് ഖാന്റെ ഗ്ലാമറിന് മുന്നിൽ മക്കൾ വരെ തോറ്റു പോയി !! | Riyas Khan and family latest malayalam

ചെന്നൈ : നായകന്റെ ഗ്ലാമർ ഉള്ള വില്ലൻ, റിയാസ് ഖാനെ അറിയാത്ത സിനിമാ പ്രേമികൾ കാണില്ല. ബോഡി ബിൽഡറും മോഡലും ഒക്കെ ആയ താരം സിനിമകളിൽ പൊതുവെ കാണപ്പെടുന്ന വില്ലന്മാരെക്കാൾ വ്യത്യസ്തനായ ഒരു വില്ലൻ ആയിരുന്നു .ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ സുഖം സുഖകരം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിനയിലേക്കുള്ള പ്രവേശനം. കൊച്ചിയിൽ ആണ് ജനിച്ചതെങ്കിലും സിനിമ നിർമ്മാതാവ് ആയ അച്ഛനോടൊപ്പം ചെന്നെയിലാണ് റിയാസ് പഠിച്ചതും വളർന്നതും.മലയാളത്തെ കൂടാതെ തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി

ചിത്രങ്ങളിലും ഒരു തമിഴ് സീരിയലിലും താരം അഭിനയിച്ചു .ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിൽ താരം പ്രത്യക്ഷപ്പെട്ടത് ബാലേട്ടൻ എന്ന സൂപ്പർ ഹിറ്റ്‌ മലയാളം ചിത്രത്തിലാണ്. ചിത്രത്തിൽ വില്ലനയാണ് താരം അഭിനയിച്ചത്.പിന്നീട് ബദ്രി, ബാബ, തിരുപ്പതി,വേഷം, ഗജനി,റൺവെ, സ്റ്റാലിൻ, പോക്കിരി രാജ എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.നടി കൂടിയായ ഉമയെ ആണ് റിയാസ് ഖാൻ വിവാഹം കഴിച്ചത്.രണ്ട് ആൺ മക്കളാണ് ഇവർക്ക് ഉള്ളത്.ഷാരിക് ഹസൻ, സമർത് ഹസ്സൻ എന്നിവരാണ് റിയാസ് ഖാന്റെ മക്കൾ. ഇതിൽ ഷാരിക് ഖാൻ ഒരു നടനും

Riyas Khan and family latest malayalam

മോഡലും കൂടിയാണ്. പെൻസിൽ എന്ന തമിഴ് ചിത്രത്തിലാണ് ഷാരിഖ് ആദ്യം അഭിനയിച്ചത്. തമിഴ് ബിഗ്‌ബോസ് അൾട്ടിമേറ്റിലെ മത്സരാർഥി കൂടെയായിരുന്നു ഷാരിഖ്.കുടുംബവുമൊന്നിച്ചു പൊങ്കൽ ആഘോഷിക്കുന്ന ചിത്രങ്ങൾ റിയാസ് ഖാൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരുന്നു.ട്രഡീഷണൽ വേഷമണിഞായിരുന്നു ഭാര്യയുടെയും മക്കളുടെയും ഒപ്പമുള്ള പൊങ്കൽ ഫോട്ടോഷൂട്ട്‌.50 വയസ്സിലും യൗവനം

കാത്ത് സൂക്ഷിക്കുന്ന നടന്റെ പ്രയത്നത്തെ അനുമോദിച്ചു അനേകം ആകുകളാണ് കമന്റ്‌ ബോക്സിൽ എത്തിയത്.ബോഡി ബിൽഡിങ്ങിൽ അത്യധികം ശ്രദ്ധ പുലർത്തുന്ന റിയാസ് ഖാൻ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ ഷേപ് ഹെൽത്ത്‌ ആൻഡ് ഫിറ്റ്നസ് എന്ന ഫിറ്റ്നസ് സ്റ്റുഡിയോയുടെ ബ്രാൻഡ് അംബാസ്സഡർ കൂടിയാണ്.Story highlight : Riyas Khan and family latest malayalam

Rate this post
You might also like