സൂര്യ കിരണം പോലെ ശോഭ വിടർത്തി ബിഗ്‌ബോസ് താരം ഋതു മന്ത്ര; ധാവണിയിൽ അതിസുന്ദരിയായ ഋതുവിന്റെ ഫോട്ടോസ് കാണാം !! | Rithu mandhra’s photoshoot

Rithu mandhra’s photoshoot malayalam : ഏകാദത നിറഞ്ഞ കുട്ടിക്കാലത്തും തന്റെ സ്വപ്നങ്ങൾക്കുവേണ്ടി പ്രതീക്ഷയോടെ ജീവിത യാത്ര തുടങ്ങിയ പെൺകുട്ടിയായിരുന്നു ഋതു മന്ത്ര. സ്വന്തം പരിശ്രമത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയും തന്റെ കഴിവുകളിലടെയും ഉയരങ്ങൾ കീഴടക്കിയ പെൺകുട്ടിയാണ് ഋതു മന്ത്ര. അഭിനയത്തിലും സംഗീതത്തിലും മോഡലിഗ് രംഗത്തും ഒരു പോലെ തന്റെ മികവ് തെളിയിച്ച കലാക്കാരി കൂടിയാണ്. സ്ക്കൂൾ കാലഘട്ടത്തിൽ തന്നെ ഡാൻസിലും സ്പോട്ട്സിലും മറ്റെല്ലാ കുട്ടികളെപോലെയും താനും ആക്റ്റീവായിരുന്നു.

Rithu manthra photoshoot

കോളേജ് പഠനത്തിനു ശേഷം മോഡലിഗ് രംഗത്തേക്ക് കടന്നുവന്നു.2018 ലെ ഫെമിന മിസ്സ് ഇന്ത്യ എന്ന സൗന്ദര്യ മത്സരത്തിന്റെ വിജയത്തിലൂടെ സിനിമ എന്ന സ്വപ്നത്തിലേക്ക് ഒരുപ്പാട് അവസരങ്ങൾ ഋതു മന്ത്രയെ തേടിയെത്തി. കിംഗ് ലയർ തുറമുഖം റോൾ മോഡൽ എന്നി സിനിമകളിൽ അഭിനയിച്ചു. ഇൻ്റർനാഷണൽ ഫാഷൻ ഫെസ്റ്റ്, കൊച്ചി ഫാഷൻ വീക്ക്, ലുലു ഫാഷൻ വീക്ക് എന്നീ പലത്തരം ഫഷൻ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2021 ൽ ബിഗ് ബോസ് മലയാളം സീസൺ 3 യിൽ ഏറെ ശ്രദ്ധേയമായ മത്സരാർത്തിയായിരുന്നു ഋതു മന്ത്ര.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തന്റെ എല്ലാ വിജയത്തിനും പിന്നിൽ പ്രജോതനമായത് തന്റെ അമ്മയുടെ ജീവിതം തന്നെയാണെന്ന് ഋതു മന്ത്ര പറഞ്ഞിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് ഋതു മന്ത്ര. വിവിധ തരം ഫാഷൻ ബ്രാൻഡുകളുടെയും ട്രെൻഡിങ് ഡിസൈൻസിന്റെയും, ഫിറ്റ്നസിന്റെയും ഫോട്ടോഷൂട്ടിന്റെയും കലവറ തന്നെയാണ് ഋതു മന്ത്രയുടെ സോഷ്യൽ മീഡിയ അക്കൗണ്ട്. ഋതു മന്ത്ര യുടെ ചിത്രങ്ങൾക്ക് അരാധകർ വളരെ അധികം പ്രാധാന്യം നൽകുന്നുണ്ട്.

ഈ അടുത്തിടെ താൻ പുറിത്തിറക്കിയ എ.അർ ഹൻഡ്ലൂംസിൻ്റെ ഒരു ട്രെൻഡി ഡിസൈനിൻ്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അമൽ ഷാജി പകർത്തിയ മനോഹരമായ ചിത്രങ്ങളായിരുന്നു ഋതു മന്ത്രയുടെത്. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റായ അശ്വതിയാണ് ഋതു മന്ത്രിയെ ആ ചിത്രത്തിൽ ഏറെ മനോഹരമാക്കിയത്. തൻ്റെ ചിത്രങ്ങൾക്ക് താഴെ ബി സോൾഫുൾ, എത്നിക് വെയർ, ഇന്ത്യൻ വെയർ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, എന്നീ ഹാഷ് ടഗുക്കളും തന്റെ ചിത്രത്തിനു താഴെ മെൻഷൻ ചെയ്തിട്ടുണ്ട്.

You might also like