അനിയത്തിക്ക് പിറന്നാൾ സ്പെഷ്യൽ ആയി റിമി കൊടുത്ത സർപ്രൈസ് എന്താണെന്ന് കണ്ടോ? ഞെട്ടി തരിച്ചു മുക്ത!! | Rimi Tomy Wished Muktha on her Birthday

Rimi Tomy Wished Muktha on her Birthday : ലാൽ ജോസിന്റെ സംവിധാനത്തിൽ എത്തിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ ആണ് നടി മുക്ത ജോര്‍ജ് ചലച്ചിത്ര രംഗത്ത് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മുക്ത മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് നടി മുക്തയുടെ ഭര്‍ത്താവ്. കുഞ്ഞുമകള്‍ കണ്മണിയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് മുക്ത ജോർജ്.

തന്റെ ഇൻസ്റ്റാഗ്രാമിലൂടെ യാത്രകളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. കൂടാതെ മുക്തക്ക് സ്വന്തമായി യൂട്യൂബ് ചാനൽ കൂടി ഉണ്ട് അതിലൂടെയാണ് കൂടുതൽ ആരാധകരുമായി മുക്ത വിശേഷങ്ങൾ പങ്കുവെക്കുന്നത്. ഇപ്പോൾ വൈറൽ ആകുന്നത് മുക്ത പങ്കുവെച്ച പുത്തൻ വീഡിയോ ആണ്. മുക്തയുടെ ബര്ത്ഡേ സ്പെഷ്യൽ വീഡിയോ ആണ് ആരാധകർ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. ബർത്ത്ഡേ സ്പെഷൽ ഫാമിലി വ്ലോഗ് ആയിട്ടാണ് വീഡിയോ പങ്കുവെച്ചത്.

Muktha

വിഡിയോയിൽ തരംഗമായി റിമി ടോമിയും എത്തിയിട്ടുണ്ട്. റിമി ടോമിയുടെ അനിയനെ ആണ് മുക്ത വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു മകൾ ആണുള്ളത്. മുക്തയും കുടുംബവും ഒന്നിച്ച് ഇടക്കിടെ അവധിക്കാല യാത്രകള്‍ നടത്താറുണ്ട്‌. യാത്രാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇത്തവണ മുക്തയുടെയും കുടുംബത്തിന്‍റെയും ക്രിസ്മസ് അവധിക്കാല ആഘോഷം വയനാട്ടിലായിരുന്നു. വയനാട്ടില്‍ നിന്നുള്ള മനോഹരമായ വിഡിയോയും ചിത്രങ്ങളുമെല്ലാം മുക്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

മുക്തയുടെയും ഈ കുടുംബത്തിന്‍റെയും സന്തോഷം എന്നും ഇങ്ങനെ തന്നെ നിലനില്‍ക്കട്ടെ എന്ന് നിരവധി ആളുകൾ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. മുന്‍കൂട്ടി പ്ലാൻ ചെയ്തു പോകുന്ന യാത്രകളോടാണ് മുക്തയ്ക്ക് കൂടുതൽ പ്രിയം. ഒഴിവ് സമയം കൂടുതലും വീട്ടിൽ ചിലവഴിക്കാനാണ് ഇഷ്ടം. ഇപ്പോൾ തന്റെ മകളുടെ വരവോടെ ഒന്നിനും സമയം പോരാ എന്ന മട്ടിലാണ്. ഒഴിവു ദിവസം കിട്ടിയാൽ വീട്ടില്‍ ഒരുപാടു ജോലി ചെയ്തു തീർക്കാനുണ്ടാവും. വീട് എപ്പോഴും പുതുതായി മിനുക്കി എടുക്കലാണ് എന്റെ പ്രിയപ്പെട്ട ഹോബിയെന്നും മുക്ത പറയുന്നു.

Rate this post
You might also like