
രുക്കു കുറച്ച് വെള്ളം; റിമിയുടെ അമ്മ പൊളിച്ചടക്കി; മമ്മി വേറെ ലെവൽ പെർഫോമൻസ് എന്ന് മുക്ത !! | Rimi Tomy mother Rani Tomy latest video malayalam
എറണാംകുളം : ലാൽ ജോസിന്റെ സംവിധാനത്തിൽ എത്തിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയാണ് നടി മുക്ത ജോര്‍ജ് ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിലൂടെ മുക്ത സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി. റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി. ഇവരുടെ കുഞ്ഞുമകള്‍ കണ്മണിയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് മുക്ത ജോർജ് ഇപ്പോൾ.
തന്റെ ഇൻസ്റ്റാഗ്രാമിലൂടെ യാത്രകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കൂടാതെ മുക്തക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി ഉണ്ട് അതിലൂടെയാണ് കൂടുതൽ ആരാധകരുമായി മുക്ത വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മുക്ത പങ്കുവെച്ച പുത്തൻ വീഡിയോ ആണ്. മുക്തയുടെ മമ്മിയുടെ വീഡിയോ ആണ് ആരാധകർ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്.

സൗഹൃദവും പ്രണയവും പ്രേമേയമാക്കി, കുഞ്ചാക്കോ ബോബൻ, ശാലിനി എന്നിവർ അഭിനയിച്ച മലയാള ചിത്രമായ നിറത്തിലെ ഒരു രംഗമാണ് റാണി ടോമി റീൽ ചെയ്തിരിക്കുന്നത്. വളരെ മനോഹരമായ പ്രകടനമാണ് താരം ഇതിൽ കാഴ്ച വച്ചിരിക്കുന്നത്. കോവൈ സരളയും ബാബു സ്വാമിയും തമ്മിലുള്ള രംഗം ഗംഭീരമായി അവതരിപ്പിച്ച ആരാധകരുടെ ശ്രദ്ധ നേടുകയാണ് താരം. ക്രിക്കറ്റ് മാച്ച് കാണുന്നതിനിടെ
രുക്കു എന്ന കഥാപാത്രത്തോട് കുറച്ചു വെള്ളം ആവശ്യപ്പെടുന്നതാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത് തുടർന്ന് ചിത്രത്തിൽ ഏതെന്ന് തോന്നിപ്പിക്കുന്ന മുഖ ഭാവങ്ങളുമായി റാണി ടോമി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മുക്ത ക്യാപ്ഷൻ നൽകിയത് ‘ മമ്മിയുടെ വേറെ ലെവൽ പെർഫോമൻസ് എന്നാണ്’. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. Story highlight : Rimi Tomy mother Rani Tomy latest video malayalam