കുട്ടിമണിയെ സ്നേഹത്താൽ പൊതിഞ്ഞ് റിമി ടോമി; പിറന്നാൾ ആഘോഷങ്ങൾ ഗംഭീരമാക്കി താരം !! | Rimi Tomy Celebrates Sister’s Daughter Kuttimani’s Birthday latest malayalam

കൊച്ചി : ഗായിക, ടോക് ഷോ അവതാരക, റിയാലിറ്റി ഷോ ജ‍ഡ്‍ജ് തുടങ്ങി എല്ലാ നിലകളിലും പ്രശസ്തയായ താരമാണ് റിമി ടോമി. സ്റ്റേജ് ഷോകളിൽ നിന്നും ഉയർന്നു വന്ന മികവുറ്റ ​ഗായികയും എന്റർടെയ്നറുമാണ് റിമി. ഗാനമേള ഉത്സവ മേളം ആക്കാനുള്ള റിമി ടോമിയുടെ കഴിവ് റിമിയെ പ്രശ്സ്തിയിലേക്ക് പടി കയറ്റി. റിമി അവതാരക ആയെത്തി അഭിമുഖ പരിപാടികളിൽ വലിയ തരം​ഗം തന്നെ സൃഷ്ടിച്ചു. റിമി ടോമി, കണ്ട് വന്ന രീതികളിൽ നിന്ന് മാറി രസകരമായ ടോക് ഷോ കൊണ്ട് പോവുന്നതെങ്ങനെയെന്ന്

കാണിച്ച് തന്നു. ഇന്ന് നിരവധി പേർ ഓൺലൈൻ ചാനലിലും മറ്റും ഈ രീതി പിന്തുടരുന്നുണ്ടെങ്കിലും താരത്തിന്റെ ലെവലിലേക്ക് എല്ലാവർക്കും ആയിട്ടില്ല. റിമി ടോമി ലോക്ഡൗൺ സമയത്താണ് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. വർക്ക് ഔട്ട് വീഡിയോകൾ, കുടുംബത്തിലെ വിശേഷങ്ങൾ എന്നിവയെല്ലാം താരം തന്റെ സബ്ക്രെെബേർസുമായി പങ്കുവെക്കുന്നു. ഇപ്പോൾ അനിയത്തി റിനു ടോമിയുടെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ യൂട്യൂബിലൂടെ

Rimi Tomy Celebrates Sister's Daughter Kuttimani's Birthday latest malayalam

പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി. കുട്ടിമണിയുടെ രണ്ടാം പിറന്നാളിന് ഷൂട്ട് കാരണം വൈകിയാണ് താരം എത്തിയത്. മനോരമയിൽ പുതിയ പ്രോഗ്രാം തുടങ്ങിയിട്ടുണ്ട്. മുകേഷേട്ടനും ഞാനും നവ്യയുമാണ് ഈ പരിപാടിയിലുള്ളത്. ഷൂട്ട് കഴിയാൻ കുറച്ച് ലേറ്റ് ആയി അതാണ് കുറച്ച് വൈകിയതെന്ന് റിമി വീഡിയോയിൽ വ്യക്തമാക്കി. കേക്ക് നേരത്തെ മുറിച്ചെങ്കിലും റിമി വന്ന് മുറിക്കാൻ ഒരു കേക്ക് മാറ്റി വെച്ചിരുന്നു.

കുട്ടിമണിക്കൊപ്പം റിമി കേക്ക് മുറിച്ചത് കാണാം. അനിയത്തിയുടെ മകൾക്ക് പിറന്നാൾ സമ്മാനമായി ഒരു വളയാണ് റിമി നൽകിയത്. വീട്ടിലെ എല്ലാ കുട്ടികൾക്കൊപ്പം ഇരിക്കുന്ന റിമിയെ താരം പങ്കുവെച്ച വീഡിയോയിൽ കാണാം. ഇവരുടെ പാട്ടിനൊപ്പം കൂടുകയും ഡാൻസ് കളിക്കുകയും ചെയ്യുന്ന റിമിയെ കാണാം അടുത്തിടെ അനിയന്റെ ഭാര്യ നടി മുക്തയുടെ പിറന്നാൾ ആഘോഷവും യുട്യൂബിൽ പങ്കുവെച്ചിരുന്നു. Story highlight : Rimi Tomy Celebrates Sister’s Daughter Kuttimani’s Birthday latest malayalam

4.5/5 - (2 votes)
You might also like