കുട്ടാപ്പിക്കും കുട്ടിമണിക്കും അമ്മയായി റിമി ടോമി; കുട്ടാപ്പിയുടെ ആറാം പിറന്നാൾ ഗംഭീരമാക്കി താരം !! | Rimi Tomy birthday celebration with Kuttappi & Kuttimani latest malayalam

എറണാംകുളം : മലയാള സിനിമ പ്രേക്ഷകരുടെയും മിനി സ്ക്രീൻ പ്രേക്ഷകരുടെയും ഇഷ്ട താരമാണ് റിമി ടോമി. തന്റെ സഹോദരങ്ങളുടെ മക്കളായ കണ്മണിയ്ക്കും കുട്ടാപ്പിയ്ക്കും ഒപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ റിമി തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്.കണ്മണി എന്നു വിളിക്കുന്ന കിയാര റിമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും മകളാണ്. കുട്ടാപ്പി റിമിയുടെ സഹോദരി റീനുവിന്റെ മകനാണ്. ഇരുവരും കൊച്ചമ്മയ്ക്കൊപ്പം പാചക വിഡിയോകളിലൊക്കെ പങ്കെടുക്കാറുണ്ട്.ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ

ആകുന്നത് റിമി ടോമി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഏറ്റവും പുതിയ
വീഡിയോ ആണ്. കുട്ടാപ്പിയുടെ ബർത്ത്ഡേ ആഘോഷത്തിന്റെ വീഡിയോ ആണ് റിമി ടോമി യുട്യൂബിൽ പങ്കുവെച്ചത്. റിമി ടോമിയും കുടുംബവും കേക്ക് കട്ട് ചെയ്ത് വളരെ മനോഹരമായി ഒരുക്കിയ ബർത്ത്ഡേ പാർട്ടി ആഘോഷിക്കുന്നത് വിഡിയോയിൽ കാണാം.ഗായികയും നടിയുമായ റിമി ടോമിയുടെ കുട്ടിപ്പട്ടാളമാണ് കൺമണിയും കുട്ടാപ്പിയും. റിമിയുടെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് ഈ കുസൃതി കുട്ടികൾ.കൺമണിയുടെയും കുട്ടാപ്പിയുടെയും വിശേഷങ്ങളും ഒന്നിച്ചുള്ള

Rimi Tomy birthday celebration with Kuttappi & Kuttimani latest malayalam

വീഡിയോകളുമെല്ലാം റിമി സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്. യാതൊരു സഭാകമ്പവുമില്ലാതെ സകലരേയും പാട്ടു പാടി കയ്യിലെടുക്കുന്ന താരമാണ് റിമി ടോമി. ഈ അടുത്ത് കൺമണിയെ മാറോട് ചേർത്തു പിടിച്ചുറങ്ങുന്ന മനോഹരമായൊരു ചിത്രം റിമി പങ്കുവച്ചിരുന്നു. ദിലീപ്, മീരാനന്ദൻ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ‘മുല്ല’ എന്ന ദിലീപ് ചിത്രത്തിലെ “കണ്ണിൻ വാതിൽ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ” എന്ന പാട്ടിന്റെ വരികളാണ് ആ ചിത്രത്തോടൊപ്പം റിമി

ചേർത്തിരിക്കുന്നത്. കൂടാതെ മഴവിൽ മനോരമയിൽ റിമി ജഡ്ജായി എത്തുന്ന ‘സൂപ്പർ 4’ എന്ന റിയാലിറ്റി ഷോയിൽ അടുത്തിടെ റിമിക്കൊപ്പം എത്തിയ കൺമണിയുടെയും കുട്ടാപ്പിയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. തമാശകളും കളിചിരികളും ഒപ്പം പാട്ടുകളുമൊക്കെയായി വേദിയെ കയ്യിലെടുത്താണ് രണ്ടുപേരും തിരിച്ചു പോയത്. Story highlight : Rimi Tomy birthday celebration with Kuttappi & Kuttimani latest malayalam

Rate this post
You might also like