Rice Flour Murukku Recipe: വളരെ പെട്ടന്ന് തന്നെ നല്ല അടിപൊളി ആയിട്ടുള്ള കിടിലൻ അരിമുറുക് ഉണ്ടാക്കിയെടുക്കാം. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. കൂടാതെ കുറഞ്ഞ ചേരുവകൾ കൊണ്ട് തന്നെ വീടുകളിൽ ഉണ്ടാക്കിയെടുക്കാം.
Ingredients
- Rice -1 cup
- Sesame seeds -1 teaspoon
- Asafoetida -½ teaspoon
- Chili powder -1 teaspoon
- Rice Flour
How To Make Rice Flour Murukku
ഒരു കപ്പ് ചോറ് എടുക്കുക. ഒട്ടും തന്നെ വെള്ളം ഇല്ലാത്ത ചോറ് എടുത്ത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ ജീരകം, ആവശ്യത്തിന് ഉപ്പ്, കാശ്മീരി ചില്ലി പൗഡർ, കായപ്പൊടി, കറുത്ത എള്ള് എന്നിവ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. ഇനി അതിന്റെ കൂടെ വറുത്ത അരിപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷമാവാം മാവിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. ഒരു ബോൾ പരുവത്തിൽ ഉണ്ടാക്കി എടുക്കുക. ഇനി മുറുക്ക് ചുടാനുള്ള അച് എടുക്കണം. സ്റ്റാർ അച്ചാണ് ഏറ്റവും നല്ലത്. ആ ഒരു അച്ചിലെ എല്ലാ ഭാഗത്തും നല്ല രീതിയിൽ എണ്ണ തടവി കൊടുക്കുക. ഇനി അതിലേക്ക് നേരത്തെ
Ads
തയ്യാറാക്കി വെച്ച മാവ് ഇറക്കി കൊടുക്കുക. ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ഓരോ മുറുക്കും അതിന്റെ രൂപത്തിൽ ഉണ്ടാക്കിയെടുക്കുക. ശേഷം ഒരു പാനിൽ എണ്ണ വച്ച് നല്ലപോലെ ചൂടാക്കിയതിനു ശേഷം അതിലേക്ക് മുറുക്കു മെല്ലെ ഇട്ടുകൊടുത്ത് നല്ല രീതിയിൽ പൊരിചെടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നല്ല അടിപൊളി കറുമുറ ആയിട്ടുള്ള അരിമുറുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് എന്നെ ഉണ്ടാക്കിയെടുക്കാം. ഏവർക്കും ഇഷ്ടപ്പെടുന്ന കടയിൽ നിന്ന് വാങ്ങുന്ന അതേ രുചിയിലുള്ള മുറുക്കുണ്ടാക്കിയെടുക്കാം. മറ്റു പല അച്ചുകൾ ഉപയോഗിച്ച് നമുക്ക് മുറുക്ക് ട്രൈ ചെയ്യാവുന്നതാണ്. Credit: KeralaKitchen Mom’s Recipes by Sobha