
Rice Flour Banana Snack Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് രണ്ട് ചേരുവകൾ കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി സ്‌നാക്കിന്റെ റെസിപ്പിയാണ്. നേന്ത്രപ്പഴവും അരിപ്പൊടിയും കൊണ്ടാണ് നമ്മൾ ഈ പലഹാരം ഉണ്ടാക്കുന്നത്. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം മീഡിയം വലിപ്പത്തിലുള്ള 4 നേന്ത്രപ്പഴം
കഷ്ണങ്ങളാക്കി ആവിയിൽ വേവിച്ചെടുക്കുകയോ അല്ലെങ്കിൽ പുഴുങ്ങിയെടുക്കുകയോ ചെയ്യുക. ഇനി ഇത് ഒരു ബൗളിലേക്ക് തൊലിയെല്ലാം കളഞ്ഞ് ഇടുക. എന്നിട്ട് ഒരു സ്‌പൂൺ കൊണ്ട് നന്നായി ഉടച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് 1 കപ്പ് അരിപൊടി ചേർക്കുക. പിന്നീട് കൈകൊണ്ടോ ഗ്ലാസുകൊണ്ടോ നല്ലപോലെ ഉടച്ച് മിക്സ് ചെയ്‌തെടുക്കുക.

ഇനി കയ്യിൽ കുറച്ചു എണ്ണയോ വെള്ളമോ പുരട്ടിയ ശേഷം ഇതിൽ നിന്നും കുറേശെ കയ്യിലെടുത്ത് ഉരുളകളാക്കി ഒരു പാത്രത്തിൽ വെക്കുക. അതിനുശേഷം ഇത് ഫ്രൈ ചെയ്തെടുക്കണം. അതിനായി ഒരു പാൻ അടുപ്പത്തുവെച്ച് ചൂടാക്കി എണ്ണയൊഴിക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ എണ്ണയിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന ഉരുളകൾ ഓരോന്നായി ഇട്ടുകൊടുക്കുക.
നല്ലപോലെ മുരിഞ്ഞ് ഫ്രൈ ആയി വരുമ്പോൾ നമുക്കിത് എണ്ണയിൽ നിന്നും കോരിയെടുക്കാവുന്നതാണ്. അങ്ങിനെ വളരെ ടേസ്റ്റിയായിട്ടുള്ള പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന സ്‌നാക്ക് ഇവിടെ റെഡിയായിട്ടുണ്ട്. എണ്ണ ഒട്ടും കുടിക്കാതെ തന്നെ നമുക്കിത് കിട്ടുന്നതാണ്. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Ladies planet By Ramshi