അച്ഛനെ സഹായിക്കാൻ വർക്ക്‌ഷോപ്പിൽ കയറി.. ഇപ്പോൾ കിടിലൻ ലേഡി മെക്കാനിക്ക് ആണ് രേവതി 😍😍 [വീഡിയോ]

ബി.കോം ബിരുദധാരിയായ രേവതി ഇന്ന് ഒരു ബൈക്ക് മെക്കാനിക് ആണ്. ചെറുപ്പം മുതൽ തന്നെ അച്ഛന്റെ സഹായിയായി വർക്ക് ഷോപ്പിൽ കൂടെ കൂടിയതാണു രേവതി. പിന്നീട് ഇവിടെയാണ് തന്റെ ഭാവി എന്ന് തിരിച്ചറിയുകയായിരുന്നു. ഒരു എട്ട് വയസുള്ള കുഞ്ഞിന്റെ അമ്മ കൂടെയാണ് രേവതി എന്ന് പറഞ്ഞാൽ ആരും ഒന്ന് ആശ്ചര്യപ്പെട്ടുപോകും. തന്റെ അച്ഛൻ തന്നെയാണ് തനിക്കു ഏറ്റവും കൂടുതൽ പിന്തുണ നൽകിയതെന്ന് രേവതി പറയുന്നുണ്ട്.

ഏതൊരു ബൈക്കുകളുടെ എൻജിൻ ഭാഗവും നന്നാക്കാൻ ആണ് രേവതിക്ക് ഏറ്റവും കൂടുതൽ താല്പര്യം. ഒരുപാട് നെഗറ്റീവ് കമന്റ് നേരിടുന്നുണ്ടെങ്കിലും താൻ അതിനെ ഒന്നും ശ്രെദ്ധിക്കുന്നില്ലെന്നും നല്ല അഭിപ്രായം പറയുന്ന ധാരാളം പേർ നമ്മുക്ക് ഇടയിൽ ഉണ്ടെന്നും അത് മാത്രമാണ് താൻ നോക്കുന്നത് എന്നാണ് രേവതി പറയുന്നത്. അധികമാരും കടന്നു വരാത്ത മേഖല തിരഞ്ഞെടുത്തതിൽ രേവതി അഭിമാനിക്കുകയും ചെയ്യുന്നുണ്ട്. ബുള്ളറ്റിന്റെ വീൽ അഴിക്കുമ്പോൾ മാത്രമാണ് ചെറിയ ഒരു ബുദ്ധിമുട്ട്


എന്ന് ഒരു ചെറു ചിരിയോടെ രേവതി പറയുന്നു. മകളെ പറ്റി നല്ല അഭിമാത്തോടെ ആണ് അച്ഛൻ പറയുന്നത്. ബാങ്കിൽ അക്കൗണ്ടെന്റ് ആയി ജോലി ലഭിച്ചിട്ടും അതിനു പോകാതെ മെക്കാനിക് ആയി ഇഷ്ട്ടപെട്ട തൊഴിൽ ചെയ്തു ജീവിക്കുകയാണ് നമ്മുടെ രേവതി. ഈ വിവരം രേവതി വീട്ടിൽ പോലും പറഞ്ഞിരുന്നില്ല. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ രേവതി വർക്ക് ഷോപ്പിൽ തന്നെ ആണ്. അതുവരെ കുഞ്ഞിനെ അമ്മ ആണ് നോക്കുന്നത്. അമ്മയുടെ ജോലി കണ്ടു

കണ്ടു മകൾക്കും മെക്കാനിക് ഫീൽഡിനോട് തന്നെയാണ് താല്പര്യം. ഇനി എത്ര വലിയ ഓഫീസിൽ തനിക്ക് ജോലി കിട്ടിയാലും ഞാൻ എന്റെ അച്ഛന്റെയും സഹോദരന്റെയും അടുത്തു നിന്ന് പോകില്ലെന്നും അവിടെയാണ് തനിക്ക് സേഫ് എന്നും രേവതി പറയുന്നു. ഒട്ടനവധി പെൺകുട്ടികൾക്ക് രേവതി ഒരു മാതൃകയാണ്. നീ വെറും പെണ്ണ് അല്ലേ നിന്നെ കൊണ്ട് ഇതിനെല്ലാം പറ്റുമോ എന്ന് ചോദിക്കുന്നവർക്ക് തൻ്റെ ജീവിതം കൊണ്ട് ഉത്തരം നൽകുകയാണ് രേവതി. Video credit: Variety Media

You might also like