Reuse Old Nonstick Pan : പഴയ നോൺസ്റ്റിക്ക് പാത്രങ്ങളിലെ കോട്ടിങ് ഈസിയായി ഇളക്കി കളയാം. ഇനി കോട്ടിങ് പോയ ഏത് നോൺസ്റ്റിക്ക് പാത്രവും എത്ര കാലം വേണമെങ്കിലും ഉപയോഗിക്കാം. നാം സാധാരണയായി കിച്ചണിൽ ഉപയോഗിക്കുന്ന നോൺസ്റ്റിക് പാത്രങ്ങൾ കേട് ആയതിനുശേഷം മേക്കോവർ ചെയ്ത് എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്നുള്ളതിനെ കുറിച്ച് അറിയാം. ഇതിനുപയോഗിക്കുന്ന നോൺസ്റ്റിക് പാത്രങ്ങൾ
കുറച്ചുകാലം ഉപയോഗിച്ച് കഴിഞ്ഞാൽ അവയുടെ അടിവശത്തെ കോറ്റിംഗ് എല്ലാം പോയി വീണ്ടും ഉപയോഗിക്കാൻ ബുദ്ധിമുട്ടായി വരാം. അപ്പോൾ അവ നാം കളയാനാണ് പതിവ്. എന്നാൽ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ കൊണ്ട് വീണ്ടും നമുക്കവയെ നന്നാക്കി എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇതിനായി ആവശ്യ മായി വേണ്ടത് കോൾഗേറ്റ് പേസ്റ്റ് കുറച്ച് ഡിഷ് വാഷ് അടുത്തതായി വിനെഗറും പിന്നെ കുറച്ച് ബേക്കിംഗ് സോഡയും ആണ്.
ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ കോട്ടിംഗ് പോയ നോൺസ്റ്റിക് പാത്രങ്ങൾ വീണ്ടും പഴയപോലെ ആകാവുന്നതാണ്. കിച്ചൻ കൗണ്ടറിൽ ഒരു പേപ്പർ വച്ചതിനുശേഷം നോൺസ്റ്റിക് പാത്രം മുകളിലായി വച്ച് ഹാൻ ഗ്ലോവ്സ് കൊണ്ട് വേണം നമ്മൾ ഈ പ്രോസസ്സ് ചെയ്യാൻ. പാത്രത്തിൽ ഉള്ളിലേക്ക് കുറച്ച് ഡിഷ് വാഷ് കുളിച്ചതിനു ശേഷം പത്രത്തിന്റെ എല്ലാ വശത്തും എത്തുന്ന രീതിയിൽ ഇതിൽ കുറച്ച് ബേക്കിംഗ് സോഡയും
കൂടി വിതറിയിട്ടു കൊടുക്കുക. അടുത്തതായി കുറച്ച് വിനാഗിരി കൂടി ഇതിലേക്ക് ഒഴിച്ച് എല്ലാഭാഗത്തും എത്തക്ക രീതിയിൽ ഒന്ന് കറക്കി കൊടുക്കണം. ശേഷം കുറച്ചു കോൾഗേറ്റ് പേസ്റ്റ് കൂടി ഇട്ടു സ്ക്രബറോ സാൻഡ് പേപ്പറോ കൊണ്ട് ശക്തിയായി ഉരച്ചു കൊടുക്കേണ്ടതാണ്. ഏകദേശം ഒരു അര മണിക്കൂറോളം ഇങ്ങനെ ഉരച്ചു കൊടുത്തു കഴുകിക്കളയുക യാണെങ്കിൽ പാത്രം നല്ലതുപോലെ ക്ലീനായി വീണ്ടും ഉപയോഗിക്കാവുന്നതാണ്. Video Credits : Resmees Curry World