Restaurant Style Fish Curry: ഇന്ന് നമുക്ക് എങ്ങനെ ഒരു ഹോട്ടൽ സ്റ്റൈൽ മീൻ കറി ഉണ്ടാകുന്നത് എങ്ങനെയാണ് എന്നത് നോക്കാം. ഇത് ചോറിനും, മറ്റു വിഭവങ്ങൾക്കും വളരെ രുചിയോട് കൂടെ കഴിക്കാൻ വേണ്ടി പറ്റുന്നവയാണ്. വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതുമാണ്. വീട്ടിൽ ഉള്ള ചേരുവകൾ കൊണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. ഇനി ഇങ്ങനെ ഒരു മീൻകറി ഉണ്ടാക്കി നോക്കൂ.
Ingredients
- Fish
- Fenugreek -1/2സ്പൂൺ
- Tomato -1
- Onion -1
- Ginger
- Garlic
- Coconut -1 കപ്പ്
- Shallots
- Green Chili-4
How To Make Restaurant Style Fish Curry
Ads
ആദ്യമായി കറിയിലേയ്ക് വേണ്ടുന്ന അരപ്പ് തയാറാക്കി നോക്കാം. അതിനായി പാനിൽ കുറച്ച് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക് കുറച്ച് ഉലുവ, കുറച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, എനിവ ഇട്ട് നല്ലപോലെ വഴറ്റിയെടുക്കുക. ഇനി അതിലേക് കുറച്ച് തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കുക. ഇനി ഇത് നല്ലപോലെ വഴറ്റുക. ഇതിലേയ്ക് ഇനി ½ കപ്പ് തേങ്ങ ചേർത്ത് കൊടുക്കുക. ഇനി നല്ലപോലെ ഇളക്കുക. ഈ മൂപിച്ചെടുത്തവ ഒരു മിക്സിയുടെ ജാറിലേക് മാറ്റി നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഒരു പാൻ വെച്ച് അതിലേക് കുറച് എണ്ണ ഒഴിക്കുക. അതിലേക് കുറച്ച് ചെറിയുള്ളി, കറിവേപ്പില ഇട്ട് നല്ലപോലെ വഴറ്റുക.
ഇനി ഇതിലേയ്ക് 4 പച്ചമുളക് ചേർത്ത് നല്ലപോലെ ഇളക്കുക. ഇതിലേയ്ക്1 ½ സ്പൂൺമുളക്പൊടി, ½ സ്പൂൺ മഞ്ഞൾപൊടി ഇട്ട് നല്ല പോലെ ഇളക്കുക. ഇനി അതിലേയ്ക് ആവിശ്യമായ വെള്ളം ചേർക്കുക. ഇനി ഇതിലേയ്ക് നേരത്തെ തയാറാക്കിയ അരപ്പ് ചേർത്ത് കൊടുക്കുക. ഇനി കുറച്ച് വെള്ളം ഒഴിക്കുക. കൂടെ കറിക് ആവിശ്യമായ പുളി(കുടംപുളി) ചേർത്ത് കൊടുത്ത് കറി നല്ലപോലെ വേവിച്ചെടുക്കുക. ഇനി ഇതിലേക് മീൻ ഇട്ട് കൊടുക്കുക, കൂടെ കുറച്ച് കറിവേപ്പിലയും. ഇനി കറി തിളപ്പിക്കുക. ഈ സമയത് ചെറിയ ഒരു തക്കാളി അറിഞ്ഞത് ചേർത്തു കൊടുക്കുക. കുറച് പച്ചവെളിച്ചെണ്ണ ഇട്ട് കൊറച്ചു ചൂടാക്കി ഗ്യാസ് ഓഫാക്കുക. നല്ല സ്വദിഷ്ടവും ആർക്കും ഇഷ്ട്ടപെടുന്നതുമായ മീൻ കറി തയ്യാർ. Credit: Sheeba’s Recipes