ഇതുപോലെ ഒന്ന് പൊരിച്ചു നോക്കൂ പ്ലേറ്റ് കാലിയാവുന്ന വിധം തന്നെ കാണില്ല. അത്രയും ടേസ്റ്റി ആയ ഒരു സ്പെഷ്യൽ ചിക്കൻ ഫ്രൈ റെസിപിയാണിത്. ഉണ്ടാക്കിയെടുക്കാനും വളരെ എളുപ്പമാണ്.
Ingredients
- ചിക്കൻ – 600 ഗ്രാം
- മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
- മല്ലി പൊടി – 1/2 ടീ സ്പൂൺ
- കാശ്മീരി മുളക് പൊടി – 2 ടീ സ്പൂൺ
- പെരുംജീരക പൊടി – 1/2 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- നാരങ്ങ നീര് – 1/2 ഭാഗം
- ഇഞ്ചി വെളുത്തുള്ളി വേപ്പില ചതച്ചത് – 1 സ്പൂൺ
- മുട്ട – 1 എണ്ണം
- മൈദ പൊടി – 3 ടേബിൾ സ്പൂൺ
- കോൺഫ്ലോർ – 3 ടേബിൾ സ്പൂൺ
- റവ – 1 ടീ സ്പൂൺ
- ടൊമാറ്റോ സോസ് – 1/4 കപ്പ്
- സോയ സോസ് – 1 ടീ സ്പൂൺ
- പച്ച മുളക്
- ഇടിച്ച മുളക്
How To Make Restaurant Style Chicken Fry
ഒരു ബൗളിലേക്ക് കഴുകി വൃത്തിയാക്കി ചിക്കൻ ചേർത്ത് കൊടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കുരുമുളകുപൊടി പെരുംജീരകപ്പൊടി മല്ലിപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് കൊടുക്കുക കൂടെ തന്നെ ഇഞ്ചി വെളുത്തുള്ളി വേപ്പില എന്നിവ ചതച്ചത് കൂടി ചേർത്തു കൊടുത്തു വീണ്ടും നന്നായി മിക്സ് ചെയ്ത് റെസ്റ്റ് ചെയ്യാൻ മാറ്റി വെക്കുക.
ഇനി ഇത് പൊരിക്കാൻ സമയമാകുമ്പോൾ നമുക്ക് വേറൊരു ബാറ്റർ ഉണ്ടാക്കിയെടുക്കണം. അതിനായി ഒരു ബൗളിലേക്ക് ആദ്യം തന്നെ ഒരു മുട്ട പൊട്ടിച്ച് ഒഴിച്ച് നന്നായി ബീറ്റ് ചെയ്യുക. ശേഷം ഇതിലേക്ക് മൈദപ്പൊടി കോൺഫ്ലോർ റവ എന്നിവ ചേർത്ത് നന്നായി ആവശ്യത്തിനു വെള്ളവു. ഒഴിച് ബാറ്റർ ആക്കി എടുക്കുക. ഇനി ഇത് ചിക്കനിലേക്ക് ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക. ഇനി നമുക്ക് ചിക്കൻ പൊരിച്ചെടുക്കാം. അതിനായി ആവശ്യത്തിന് ഓയിൽ ഒരു കടയിലേക്ക് ഒഴിച്ചു അതിലേക്ക് ചിക്കൻ ഇട്ടുകൊടുത്തു നന്നായി പൊരിച്ചു കോരുക.
ഒരു ബൗളിലേക്ക് ടൊമാറ്റോ സോസും സോയ സോസും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്ത് വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ചിക്കൻ പൊരിച്ച കുറച്ച് ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് കൊടുത്ത് മൂപ്പിക്കുക. ഇനി സോസ് ചേർത്ത് കൊടുത്ത് പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും ചേർത്തു കൊടുത്തു നന്നായി കോട്ട് ചെയ്യുക. ശേഷം ഇതിലേക്ക് ഇടിച്ച മുളക് കൂടി ചേർത്ത് കൊടുത്ത് തീ ഓഫാക്കാവുന്നതാണ്. Credit: Malappuram Thatha Vlogs by Ayishu