വസ്ത്രങ്ങളിലെ കരിമ്പൻ കളയാൻ ഇതാ അടിപൊളി എളുപ്പ മാർഗം; ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.. കിടിലൻ രണ്ട് വഴികൾ.!!

നിങ്ങളുടെ വസ്ത്രങ്ങളിൽ മുഴുവൻ കരിമ്പൻ കുത്താറുണ്ടോ.? രണ്ട് രീതിയിൽ നമുക്ക് എളുപ്പത്തിൽ വസ്ത്രങ്ങളിൽ പിടിച്ചിരിക്കുന്ന കരിമ്പൻ കളയാം. രീതി 1: കളർ ഇളകാത്ത വസ്ത്രങ്ങൾ കഴുകുന്ന വിധം ആദ്യം എത്ര തുണി ആണോ കഴുകേണ്ടത് എന്ന് നോക്കീട്ട് അതിനു അനുസരിച്ചുള്ള വെള്ളം ഒരു ബക്കറ്റിൽ എടുക്കുക. എന്നിട്ട് അതിനു അനുസരിച്ചുള്ള ബ്ലീച്ചിങ് പൗഡർ വെള്ളത്തിൽ ഒഴിച്ച് ഒരു വടി കൊണ്ട് നന്നായി

ഇളക്കുക. അപ്പോൾ കളർ പോകുന്ന വസ്ത്രങ്ങൾ ഇടാനോ പൗഡറിന്റെ അളവ് കൂടാനോ പാടില്ലാതെ സൂക്ഷിക്കണം. എന്നിട്ട് ആ ലായാനി അല്പം സമയം തെളിയാൻ വെക്കണം. ലായനി തെളിഞ്ഞു കഴിയുമ്പോൾ തെളി വേറെ മാറ്റി വെക്കണം. തെളിയാണ് നമുക്ക് ആവശ്യം, അടിഭാഗം വേണ്ട. എന്നിട്ട് തെളിയിൽ ഏതെങ്കിലും നല്ല സോപ്പ് പൊടി ഇട്ടു ഒരു വടി കൊണ്ട് നന്നായി ഇളക്കുക. ശേഷം തുണി ഇട്ടിട്ട് ഒരു 5-6

മണിക്കൂർ എങ്കിലും വെക്കുക. അതിനുശേഷം തുണി എടുത്ത് അലക്കി വിരിക്കുക. രീതി 2: കളർ ഇളകുന്ന വസ്ത്രങ്ങൾ കഴുകുന്ന വിധം. എത്ര തുണി ആണോ കഴുകേണ്ടത് എന്ന് നോക്കി അതിനു വേണ്ട വെള്ളം ഒരു ബക്കറ്റിൽ എടുക്കുക. ശേഷം ക്ലോറെക്സ് ലിക്യുഡ് കയ്യിൽ ആകാതെ ബക്കറ്റിൽ ഒഴിച്ച് ഇളക്കി അതിലേക്കു വസ്ത്രങ്ങൾ ഇട്ടു വെക്കുക. മിനിമം ഒരു 4 മണിക്കൂർ എങ്കിലും വെക്കണം. എന്നിട്ട് അതിന്റെ മണം

മാറുവാനായിട്ട് വസ്ത്രങ്ങൾ അലക്കി എടുക്കുക. ഈ രണ്ടു രീതിയിൽ നമുക്ക് വസ്ത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കരിമ്പൻ വളരെ ഈസ്സി ആയിട്ട് കളയാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. വീഡിയോ നിങ്ങളെ സഹായിക്കും എന്ന് കരുതുന്നു. Video credit: Dazzling foods

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe