Remove Bathroom Bad Smell : ഒരുപിടി അരിയുണ്ടോ? ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ ഞെട്ടും! ഒരുപിടി അരി മാത്രം മതി ഇനി ബാത്റൂം സുഗന്ധം കൊണ്ട് നിറയും; ബാത്‌റൂമിലെ വൃത്തികെട്ട സ്മെൽ പോകാൻ കിടിലൻ സൂത്രം. വീടിനകത്ത് ബാത്റൂം ഉള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ബാത്റൂമിൽ ഉള്ള അഴുക്ക് മണം പുറത്തേക്ക് വരുന്നത്. ദിവസവും വൃത്തിയാക്കിയാലും മണം വരുന്നത് കുറയാറില്ല.
ഇത്തരത്തിൽ വരുന്ന അഴുക്ക് മണങ്ങൾ മാറാൻ ചെയ്യേണ്ടത് ഇത്ര മാത്രം ആണ്. ഒരു ചെറിയ ബൗൾ എടുത്ത് അതിലേക്ക് ഒരു പിടി അരി ഇടുക. നല്ല അരി ആയിരിക്കണം എടുക്കുന്നത്. ഇതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി ഇളക്കുക. ബേക്കിംഗ് സോഡയ്ക്ക് അഴുക്ക് മണങ്ങളെ വലിച്ചെടുക്കാനുള്ള ഒരു പ്രത്യേക കഴിവുണ്ട്. ബേക്കിംഗ് സോഡ അരിയുമായി നന്നായി മിക്സ് ചെയ്തതിനു ശേഷം അതിലേക്ക്
നല്ല സുഗന്ധം കിട്ടാനായി എന്തെങ്കിലും എസെൻഷ്യൽ ഓയിലോ, അല്ലെങ്കിൽ ചെറുനാരങ്ങാ നീരോ, ഓറഞ്ച് തൊലി മുറിച്ച് ഒക്കെ ചേർത്തു കൊടുക്കാം. ഇതൊന്നുമില്ലെങ്കിലും ഒരു അടപ്പ് ഡെറ്റോൾ ചേർത്താലും മതി. മൂന്നും നന്നായൊന്ന് മിക്സ് ചെയ്തതിനു ശേഷം ബൗൾ ഒരു തുണി കൊണ്ടോ നല്ല അലുമിനിയം ഫോയിൽ കൊണ്ടോ നന്നായി മുറുക്കി കെട്ടി വയ്ക്കുക. ഒരു ചെറിയ ഹോൾ ഇട്ടു കൊടുക്കണം. ഇതിലൂടെ അഴുക്കു മണം
മുഴുവനായും ഇല്ലാതാക്കാൻ സാധിക്കും. ഒരു മാസം വരെ ഇങ്ങനെ വെക്കാം. ഒരു മാസത്തിനു ശേഷം അരിയിൽ എസെൻഷ്യൽ ഓയിലോ അല്ലെങ്കിൽ ഡെറ്റോളോ തന്നെ കുറച്ചു കൂടെ ചേർത്തു കൊടുക്കാം. ബേക്കിംഗ് സോഡ അരിയിൽ ചേർത്തത് കൊണ്ട് തന്നെ അരി എത്രനാൾ വേണമെങ്കിലും കേടാവാതെ ഇരുന്നോളും. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit: Grandmother Tips