ചെടികളിലെ വെള്ളകുത്തും വെള്ള വരകളും ഇനി തലവേദന ആകില്ല!! രണ്ട് ടിപ്‌സുകൾ കൊണ്ട് സിമ്പിളായി മാറ്റാം.!! | Remedies to get rid of mealybugs

നമ്മുടെ എല്ലാവരുടെയും പച്ചക്കറികളിൽ നാം നേരിടുന്ന പ്രശ്നമാണ് ചെടികളിലെ വെള്ള കുത്ത് കറുത്ത കുത്ത് മുതലായവ. പയർ വെണ്ട പാവൽ വഴുതന തുടങ്ങി എല്ലാ പച്ചക്കറി വിളകൾക്കും ഫലവൃക്ഷങ്ങളും കാണപ്പെടുന്ന ഇവയെ എങ്ങനെ ഓടിക്കാം എന്നുള്ളതിനെ കുറിച്ച് വിശദമായി അറിയാം. ഈ ഒരു വളം തയ്യാറാക്കാനായി ആവണ ക്കെണ്ണ നിലക്കടല എണ്ണ ഒരു ചെറിയ കഷ്ണം ശർക്കര എന്നിവയാണ് വേണ്ടത്. ഒരു ലിറ്റർ വെള്ളത്തിലേക്ക് 20 ഗ്രാം വെർട്ടിസീലിയം

ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം 5 എംഎൽ നിലക്കടല എണ്ണയോ കടുക് എണ്ണയോ അതിലേക്ക് ഒഴിക്കുക. കൂടാതെ 5ml ആവണക്കെണ്ണയും അതിനൊപ്പം കുറച്ചു പൊടിച്ച് ശർക്കര കാൽടീസ്പൂൺ കൂടി ചേർത്ത് കൊടുക്കുക. ശേഷം ഇവ ഒരു ദിവസം ഫെർമിണ്ടാഷൻ നടക്കുവാൻ ആയി നല്ലതുപോലെ അടച്ചുവയ്ക്കുക. ഒരു ദിവസം കഴിഞ്ഞ് തുറന്നു നോക്കുമ്പോഴേക്കും ലായനി നല്ലതുപോലെ തെളിഞ്ഞ്

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇവയെല്ലാം അടിയിലേക്ക് അടിഞ്ഞ് ആയിരിക്കും ഇരിക്കുന്നത്. ഇവയുടെ തെളി മാത്രമേ സ്പ്രേ ബോട്ടിലേക്ക് മാറ്റി എടുക്കേണ്ടത് ഉള്ളു. അടിഭാഗം ചെടിയുടെ ചുവട്ടിൽ ആയിട്ട് ഒഴിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്. നല്ലതുപോലെ തെളി മാത്രം സ്പ്രേ ബോട്ടിലേക്ക് നിറച്ചതിനു ശേഷം ചെടികളുടെ ഇലയുടെ അടിഭാഗത്തായി നല്ലതുപോലെ സ്പ്രേ ചെയ്തു കൊടുക്കുക. ചെടികളെ കാർന്നുതിന്നുന്ന വെള്ളിച്ച കൾക്കും

വെളുത്ത കുത്തു കറുത്തകുത്ത് മുതലായവയ്ക്കും ഉള്ള നല്ലൊരു ശാശ്വത പരിഹാരമാണ് ഈ വെർട്ടിസീലിയം ലായനി. ഇനി മറ്റൊരു വളപ്രയോഗ കുറിച്ച് അവ പ്രയോഗിക്കേണ്ടി രീതിയെ കുറിച്ചും വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണും. Remedies to get rid of mealybugs.. Video Credits : PRS Kitchen

You might also like