Red Coconut Chutney Easy Recipe : പൊതുവേ ഉണ്ടാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി ചുവന്ന തേങ്ങ ചമ്മന്തി ഇങ്ങനെ ചെയ്താൽ ഒരു പ്രത്യേക രുചിയാണ്. ഏത് ഭക്ഷണത്തിനും പ്രത്യേകിച്ച് ദോശയ്ക്ക് വളരെ രുചികരമായി കഴിക്കാൻ പറ്റുന്നതാണ്. വളരെ വ്യത്യസ്തമായി ചെയ്യുന്ന ഈ റെസിപ്പിയിൽ വളരെ കുറച്ച് മാത്രം ഇൻഗ്രീഡിയൻസിന്റെ ആവശ്യമുള്ളൂ. വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്നതാണ്.
- തേങ്ങ -½ കപ്പ്
- ചിറ്റൂള്ളി -3
- വറ്റൽ മുളക്-2
- ഇഞ്ചി
- കറിവേപ്പില
ചിരകിയ തേങ്ങ ഒരു ജാറിലേക്ക് ഇടുക. തേങ്ങ എടുക്കുമ്പോൾ ഫ്രഷ് ആയിട്ടുള്ളത് എടുക്കാൻ കൂടുതൽ ശ്രദ്ധിക്കുക. അഥവാ അത്തരത്തിലുള്ള തേങ്ങ ലഭ്യമല്ലെങ്കിൽ ഫ്രീസ് ചെയ്ത തേങ്ങ ഒരു മണിക്കൂർ മുന്നേ പുറത്തെടുത്തു വെക്കുക. അതിലേക്ക് ചിറ്റുള്ളി, ഇഞ്ചി, ആവശ്യത്തിന് ഉപ്പ്, മുളക് പൊടി, വെള്ളം എന്നിവ ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിക്കുക.
Ads
അതിലേക്ക് കടുക്, കറിവേപ്പില, വറ്റൽ മുളക്, ചുറ്റുള്ളി എന്നിവ ചേർത്ത് നല്ല പോലെ വഴറ്റി എടുക്കുക. ശേഷം അരച്ചുവെച്ച അരപ്പ് അതിലേക്ക് ഒഴിക്കുക. കുറച്ചു വെള്ളം ഒഴിച്ച് പറ്റിച്ചെടുക്കുക. വെള്ളം പാകത്തിന് കുറുകുന്നതുവരെ ഇളക്കുക. രുചിയേറും തേങ്ങാ ചമ്മന്തി തയ്യാർ. ഇത് ദോശ, ഇഡ്ഡലി എന്നിവയ്ക്ക് വളരെ നല്ല രീതിയിൽ ടേസ്റ്റോടെ തിന്നാൻ വേണ്ടി പറ്റുന്നതാണ്. വളരെ പെട്ടെന്ന് തന്നെ മിനിറ്റുകൾക്കുള്ളിൽ തനി നാടൻ രുചിയിലുള്ള തേങ്ങാ ചമ്മന്തി തയ്യാർ. Video Credit : Bincy’s Kitchen