അതീവ സുന്ദരിയായി ഹൽദിയിൽ റെബേക്ക! പക്ഷെ അവസാനം റെബേക്കയ്‌ക്ക് എട്ടിന്റെ പണി കൊടുത്ത് കസ്തൂരിമാൻ താരങ്ങൾ.!! 🤣🤣

മലയാള ടെലിവിഷൻ ആസ്വാദകരുടെ പ്രിയപ്പെട്ട താരമാണ് റെബേക്ക. ഒരുപക്ഷേ റബേക്ക എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസ്സിലായില്ലെങ്കിലും കസ്തൂരിമാനിലെ കാവ്യയെ ആരും മറക്കാനിടയില്ല. അതെ മലയാളികളുടെ സ്വന്തം കാവ്യയുടെ ഹൽദി ആഘോഷ ചടങ്ങുകളുടെ ഫോട്ടോസും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പിങ്ക് ആൻഡ് യെല്ലോ കോമ്പിനേഷനിൽ ചെയ്ത് ലഹങ്കയിൽ അതീവ സുന്ദരിയായാണ്

റെബേക്ക ഹൽദി ചടങ്ങുകളിൽ തിളങ്ങുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഹൽദി ചടങ്ങുകൾ റബേക്ക ആഘോഷമാക്കിയിരിക്കുകയാണ്. പക്ഷെ അവസാനം റെബേക്കയ്‌ക്ക് പണികൊടുത്തു കസ്തൂരിമാൻ താരങ്ങൾ. യുവ സംവിധായകൻ ശ്രീജിത്ത് വിജയനാണ് റബേക്കയെ വിവാഹം കഴിക്കുന്നത്. ഏറെനാൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും തമ്മിൽ ഇപ്പോൾ വിവാഹിതരാകുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഇരുവരുടേയും

വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിന് വിശേഷങ്ങളും ഫോട്ടോസും റബേക്ക തന്നെയാണ് പങ്കുവച്ചത്. ഒടുവിൽ നിശ്ചയം കഴിഞ്ഞു എന്ന് കുറിപ്പോടെയാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ റബേക്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മുൻപും ശ്രീജിത്ത് നോടൊപ്പം ഉള്ള ചിത്രങ്ങൾ റെബേക്ക ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിരുന്നു. സിനിമാ സീരിയൽ രംഗത്ത് നിന്ന് ഉൾപ്പെടെയുള്ള നിരവധി സുഹൃത്തുക്കളും ആരാധകരും

ആണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. ഏറെ നാളത്തെ സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ് റബേക്കയും ശ്രീജിത്തും. മികച്ച ഒരു സിനിമാറ്റോഗ്രാഫറും തിരക്കഥാകൃത്തും കൂടിയാണ് ശ്രീജിത്ത് റ വിജയൻ. കസ്തൂരി മാൻ എന്ന സീരിയലിലൂടെയാണ് റബേക്ക മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. കസ്തൂരിമാനിലെ കാവ്യയുടെ പുതിയ വിശേഷം ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Rate this post
You might also like