റബേക്കാ വിവാഹിതയായി! താര സമ്പന്നമായി റബേക്കയുടെ വിവാഹം; ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! [വീഡിയോ]

മലയാളി പ്രേക്ഷകർ ഏറെ ആഗ്രഹിച്ചിരുന്ന വിവാഹങ്ങളിൽ ഒന്നാണ് റബേക്കാ സന്തോഷിന്റെയും യുവ സംവിധായകൻ ശ്രീജിത്ത് വിജയനും തമ്മിലുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ അസുലഭ മുഹൂർത്തത്തിനാണ് ഇന്ന് ആരാധകർ സാക്ഷ്യം വഹിച്ചത്. അതിവ സുന്ദരിയായി രാജ കുമാരിയെ പോലെ എത്തിയ റബോക്ക ആരാധകരുടെ ഹൃദയം കീഴടക്കി കഴി‍ഞ്ഞു. വളരെ സിംപിളായി വെള്ളയിൽ നില ബോർഡറുകളുള്ള സാരിയും

അന്റിക്ക് ലുക്കിലെ ആഭരണങ്ങളിലും എത്തിയ താരം പാട്ടിനോപ്പെ ചുവടു വെച്ചാണ് മണ്ഡപത്തിൽ പ്രവേശിച്ചത്. സ്വകാര്യ ഹോട്ടലിൽ വച്ച് നടത്തിയ വിവാഹ പരിപാടിയിൽ നമിതാ പ്രമോദും സലീം കുമാറും അടക്കം നിരവധി സിനിമാ സീരിയൽ താരങ്ങൾ പങ്കെടുത്തു. നീണ്ട അഞ്ച് വർഷക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും ഒന്നാകുന്നത്. നേരത്തെ വിവാഹം ഉറപ്പിച്ചിരുന്നങ്കിലും ഫെബ്രുവരി 14 വലെെന്റൻ ഡേയ്ക്കാരുന്നു ഇരുവരും

തമ്മിലുള്ള വിവാഹനിശ്ചയം. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായിരുന്നു ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കസ്തൂരിമാൻ. കസ്തൂരിമാൻ സീരിയലിലൂടെ കാവ്യ എന്ന കഥാപാത്രമായി ആയിട്ടായിരുന്നു റബേക്കായുടെ നായിക അരങ്ങേറ്റം. ഒറ്റ സീരിയലിലൂടെ തന്നെ ആരാധകരെ കെെയ്യിലെടുത്ത താരം ബാലാതാരമയാണെത്തിയത്. റബേക്ക സീരിയലിനു ഒപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.

താരം പങ്കുവയ്ക്കുന്ന ഫോട്ടോസും വീഡിയോസും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ വിവാഹമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. യുവ സംവിധായകൻ ശ്രീജിത്ത് വിജയനാണ് വരൻ. നമിതാ പ്രമോദും സലീം കുമാറും അടക്കം നിരവധി സിനിമാ സീരിയൽ താരങ്ങൾ പങ്കെടുത്ത വിവാഹം സോഷ്യൽ മീഡിയ ഒന്നടങ്കം വെെറലായി കഴിഞ്ഞു. ഇരുവരുടെയും ആരാധകരും ചിത്രങ്ങളും വീഡീയോകളും ഏറ്റെടുത്തു കഴിഞ്ഞു.

Rate this post
You might also like