നടി റെബ മോണിക്ക ജോൺ വിവാഹിതയായി; റെബയുടെ പ്രണയ വിവാഹത്തിന് ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! [വീഡിയോ] | reba monica john marriage

താരങ്ങളുടെ വിവാഹവിശേഷങ്ങൾ ആരാധകർക്കെന്നും എറെയിഷ്ടമുള്ള ഒന്ന് തന്നെയാണ്. നിവിൻ പോളിയുടെ നായികയായി മലയാള സിനിമയിൽ തകർത്തഭിനയിച്ച യുവതാരം റെബ മോണിക്ക വിവാഹിതയായതിന്റെ വാർത്തകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയു ന്നത്. തമിഴ് സിനിമാ ഇതിഹാസം വിജയുടെ കൂടെ അഭിനയിച്ചിട്ടുള്ള റെബ മോണിക്ക സുമംഗലിയാ യതിന്റെ വിശേഷങ്ങൾ വളരെപ്പെട്ടെന്നായിരുന്നു ആരാധകരിലേക്കെത്തിയത്.

Actress Reba Monica John Marriage

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് താരത്തിന്റെ വിവാഹം. ജോമോൻ ജോസഫ് ആണ് വരൻ. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് നടത്തിയ വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധു ക്കളും സുഹൃത്തുക്ക ളും മാത്രമാണ് പങ്കെടുത്തത്. എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിവാഹത്തിന് ഇളയ ദളപതി വിജയ് നേരിട്ടെത്തിയത് സോഷ്യൽ മീഡിയയിൽ വാർത്തയായിരി ക്കുകയാണ് ഇപ്പോൾ . വെള്ള നിറത്തിലുള്ള ഗൗണിൽ അതിസുന്ദരിയായാണ് റെബ

വിവാഹവേദിയിലെത്തിയത്. വിവാഹവേഷത്തിലുള്ള താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. മീഡിയ കവറേജ് ഒന്നും ഇല്ലാതെ നടന്ന വിവാഹത്തിന്റെ വാർത്തകൾ ഇന്നലെ വൈകിട്ടോടുകൂടിയാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ജോമോ ന്റേയും റെബയുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കിടയിൽ വൈറലായി ക്കൊണ്ടിരിക്കുകയാണ്. എന്നാലും ആരാധകരെ അറിയിക്കാതെ വിവാഹം

നടത്തിയത് അത്ര ശരിയായില്ല എന്നാണ് ചിലരുടെ പരിഭവം. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ റെബ പിന്നീട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയാവുക യായിരുന്നു. ഇപ്പോൾ സിനിമയിലെ സഹതാരങ്ങളും ആരാധകരുമെല്ലാം താര ത്തിന് വിവാഹാശംസകൾ നേർന്നുകൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിറയുന്ന താരത്തിന്റെ

വിവാഹചിത്രങ്ങളും വിഡിയോകളും നിമിഷനേരം കൊണ്ടാണ് ആരാധകർ ഉത്സവ മാക്കുന്നത്. തിളങ്ങുന്ന സൗന്ദര്യവും വേറിട്ട അഭിനയശൈലിയും കൊണ്ട് മലയാളികൾക്കിടയിൽ താരമായ റെബ വിവാഹത്തിന് ശേഷവും സിനിമയിൽ തുടരണം എന്ന് തന്നെയാണ് ആരാധകർ ആവശ്യപ്പെടുന്നത്. ഇളയ ദളപതി വിജയ് പങ്കെടുത്ത വിവാഹം എന്ന നിലയിലും ഈ താരവി വാഹം ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. Conclusion : Reba Monica, the young actress who played the lead role of Nivin Pauly in Malayalam cinema, is getting married and the news and pictures are filling up on social media now. The photos of the actress in her wedding dress were taken on social media.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe