ചോറൊന്നും കളയല്ലേ! ബാക്കി വന്ന 1 കപ്പ് ചോറ്‌ കൊണ്ട് അരി അറക്കാതെ കുതിര്ത്താതെ അടിപൊളി കലത്തപ്പം.!! | Raw Rice Kalathappam Recipe

Raw Rice Kalathappam Recip

Raw Rice Kalathappam Recipe : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും കലത്തപ്പം. എന്നാൽ അതിനായി അരി കുതിർത്തി അരച്ചെടുത്ത് ഉപയോഗിക്കുന്ന രീതിയായിരിക്കും പലരും ചെയ്യുന്നുണ്ടാവുക. അതായത് കൂടുതൽ സമയമെടുത്ത് മാത്രമാണ് കലത്തപ്പം തയ്യാറാക്കാനായി സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ബാക്കി വന്ന ചോറുകൊണ്ട് വളരെ എളുപ്പത്തിൽ എങ്ങിനെ നല്ല സോഫ്റ്റ് ആയ കലത്തപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ കലത്തപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് ചോറ്, രണ്ട് കപ്പ് തരിയില്ലാത്ത അരിപ്പൊടി, മധുരത്തിന് ആവശ്യമായ ശർക്കര,തേങ്ങാക്കൊത്ത്, ചെറിയ ഉള്ളി അരിഞ്ഞെടുത്തത്, വെള്ളം, എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച ചോറും അരിപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ തരിയില്ലാതെ അരച്ചെടുക്കുക. അതിനുശേഷം മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കി എടുക്കണം.

Raw Rice Kalathappam Recipe
Raw Rice Kalathappam Recipe

എടുത്തുവച്ച ശർക്കരയുടെ അച്ചിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ പാനിയാക്കി അരിച്ചെടുക്കുക. ഇത് ചൂടോടുകൂടി തന്നെ തയ്യാറാക്കി വെച്ച അരിയുടെ കൂട്ടിലേക്ക് ചേർക്കണം. ഈയൊരു കൂട്ട് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് വറുത്തുവെച്ച തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും പകുതി അളവിൽ ചേർത്തു കൊടുക്കുക. സ്റ്റൗ ഓൺ ചെയ്ത് അത്യാവശ്യം വലിപ്പമുള്ള ഒരു കുക്കർ വച്ച് ചൂടാക്കു. കുക്കർ നന്നായി ചൂടായി വരുമ്പോൾ കുറച്ച് എണ്ണ അതിലേക്ക് ഒഴിച്ചു കൊടുക്കുക.

ഈയൊരു സമയത്ത് സ്റ്റൗവ് ഹൈ ഫ്ലെയിമിൽ വെച്ചാണ് ചൂടാക്കേണ്ടത്. ശേഷം തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് അതിലേക്ക് ഒഴിച്ചു കൊടുക്കുക. വറുത്തുവെച്ച തേങ്ങാക്കൊത്തും ഉള്ളിയും മുകളിലായി ഇട്ടു കൊടുത്ത് കുക്കറടച്ച് 10 മിനിറ്റ് നേരം ആവി കയറ്റാനായി വയ്ക്കുക. ഇപ്പോൾ നല്ല രുചികരമായ കലത്തപ്പം തയ്യാറായിക്കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : She book

You might also like