Raw Mango Curry Recipe : പച്ചമാങ്ങ ഉണ്ടെങ്കിൽ അതുകൊണ്ട് നമുക്ക് ഉച്ചക്ക് ഫുഡിന് വേണ്ടി നല്ല ടേസ്റ്റി ആയ കറി ഉണ്ടാക്കിയെടുക്കാം. തേങ്ങ എല്ലാം അരച്ചുചേർത്ത നല്ലൊരു സൂപ്പർ ടേസ്റ്റി ആയ കറിയാണിത്. ഈ ഒരു ഒറ്റ പച്ചമാങ്ങ കറി തന്നെ ധാരാളം ആണ് നമുക്ക് ഉച്ചയ്ക്ക് ചോറ് കഴിക്കാൻ.
Ingredients
- Mango – 2
- Grated coconut – 1/2 cup
- Green chilies – 4 pieces
- Curry leaves
- Cumin seeds – 1 pinch
- Mustard seeds
- Salt – as needed
- Turmeric powder – 1 pinch
- Yogurt
- Sugar
- Fenugreek seeds
How To Make
ഒരു മൺചട്ടി അടുപ്പിൽ വച്ച് അതിലേക്ക് കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ച മാങ്ങ ചേർത്തു കൊടുത്ത് കുറച്ചു വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കൊടുത്ത് അടച്ചു വെച്ച് വേവിക്കുക. ഒരു മിനിറ്റ് വരെ വേവിച്ചാൽ മതിയാകും. ഇതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും ജീരകവും പച്ചമുളകും വേപ്പിലയും ചേർത്ത് ഒന്ന് അരച്ചെടുക്കുക. ശേഷം ഇതിലേക്ക് കുറച്ചു കടുക് കൂടി ചേർത്തു കൊടുത്തു ഒന്ന് ജസ്റ്റ് ക്രഷ് ചെയ്ത് എടുത്ത് മാറ്റിവെക്കുക.
മാങ്ങ നന്നായി തിളച്ചു കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് ചേർത്ത് കൊടുത്ത് ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് തൈര് ചേർത്ത് കൊടുക്കും നല്ല കട്ടിയുള്ള അധികം പുളിപ്പില്ലാത്ത തൈര് വേണം ചേർത്തു കൊടുക്കാനായി. ഇനി ഇതിന്റെ പുളിപ്പ് ഒക്കെ ഒന്ന് ബാലൻസ് ചെയ്യാനായി കുറച്ചു പഞ്ചസാര കൂടി ചേർത്തു കൊടുക്കേണ്ടതാണ്. ഇനി ഇതിലേക്കുള്ള വറവ് ചേർത്തു കൊടുക്കാനായി ഒരു പാത്രം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
ചൂടായ വെളിച്ചെണ്ണയിലേക്ക് കടുക് ചേർത്ത് കൊടുത്തു പൊട്ടിച്ചശേഷം ഇതിലേക്ക് വറ്റൽമുളകും കുറച്ചു ഉലുവയും അതുപോലെതന്നെ വേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇനി ഇതൊക്കെ കറിയിലേക് ഒഴിച് കൊടുത്തു കുറച്ചുനേരം അടച്ചുവെക്കുക. ശേഷം തുറന്നു നന്നായി ഇളക്കിയാൽ മതിയാകും. ഇത് രാവിലെ ഉണ്ടാക്കിയാൽ ഉച്ചയാകുമ്പത്തിനും നന്നായി പുളി എല്ലാം ഇറങ്ങി നല്ല ടേസ്റ്റി കറി നമുക്ക് കിട്ടും. Credit: Reena Unni Here
Raw Mango Curry Recipe
Ads