റവയും തേങ്ങയും ഇനി ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ 😋 രാവിലെ ഇനി എന്തെളുപ്പം.. രണ്ട് ചേരുവകയിൽ കാര്യം റെഡി! 😋👌

രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും വൈകിട്ട് ചായയുടെ കൂടെയും കഴിക്കാൻ പറ്റുന്ന രുചികരമായ ഒരു പലഹാരം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ബ്രേക്ക് ഫാസ്റ്റ് ആയിട്ടാണ് ഉണ്ടാക്കുന്നതെങ്കിൽ മറ്റൊരു കറിയുടെ ആവശ്യമില്ല. ആദ്യം അര കപ്പ് തേങ്ങ ചിരകിയത് മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം അതിലേക്ക് അര ടേബിൾ സ്പൂൺ നല്ലജീരകം ഇടുക. ഇനി ഇവ രണ്ടും കൂടി മിക്സിയിൽ ചെറുതായൊന്ന് ചതച്ചെടുക്കുക. അതിനു ശേഷം

ഒന്നര കപ്പ് വെള്ളം തീയിൽ വെച്ച് തിളപ്പിക്കുക. തിളച്ചു വരുന്ന വെള്ളത്തിലേക്ക് അൽപം ഉപ്പും മിക്സിയുടെ ജാറിൽ അരച്ചു വച്ചിരിക്കുന്ന തേങ്ങയും ജീരകവും ചേർതത്തും കൂടി ഇട്ടു കൊടുത്തു നന്നായി ഇളക്കുക. ഇനി അതിലേക്ക് മുക്കാൽ കപ്പ് റവ കൂടി ചേർക്കുക. ഇത് വറുത്തതോ വറുക്കാത്തതോ ആകാം. റവ ചേർത്ത് ചെറുതീയിൽ കട്ടകൾ ഇല്ലാതെ നന്നായി ഇളക്കുക. ശേഷം ചെറുതീയിൽ മൂന്ന് മിനിറ്റ് മൂടി വച്ച് വേവിക്കുക.

അപ്പോഴേക്കും അതിലുള്ള വെള്ളം എല്ലാം വറ്റിയിട്ടുണ്ടാകും. ഇനി ഒന്നുകൂടി ഒന്ന് ഇളക്കിയതിനുശേഷം തീ ഓഫ് ചെയ്യുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ചൂട് ആറി പോകുന്നതിനു മുമ്പായി തന്നെ കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. ശേഷം അതിനെ ചെറിയ ഉരുളകളാക്കി മാറ്റി ഓരോ ഉരുളയും കൈയ്യിൽ വച്ച് ചെറുതായി ഒന്ന് പരത്തിയെടുക്കുക. ഇനി ഇത് ഓരോന്നായി എണ്ണയിൽ ഇട്ട് വറുത്തെടുക്കുക. ഒരുപാട് മൊരിച്ചെടുക്കേണ്ട

ആവശ്യമില്ല. മീഡിയം തീയിൽ ഇട്ട് ചെറുതായൊന്ന് മുറിച്ചെടുത്താൽ മതിയാകും. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കുക. നല്ല രുചികരമായ ഒരു സ്നാക്ക് ആണ് ഇത്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit: Ladies planet By Ramshi

Rate this post
You might also like