Rasmalai Sweet Recipe: ഇന്ന് ഇന്ത്യയിലുടനീളം വലിയ ആരാധകരുള്ള ഒരു മിഠായിയാണ് രസ്മലായി. മധുരം ഇഷ്ടമുള്ളവരുടെ ഫേവയറിന്റെ ഐറ്റം ആണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപെടും. വീട്ടിൽ ബ്രഡും പാൽപ്പൊടിയും ഉണ്ടെങ്കിൽ എളുപ്പത്തിൽ വീട്ടിൽ തന്നെ രസ്മലായി തയ്യറാക്കാം. എങ്ങനെ ആണെന്ന് നോക്കാം.
Ingredients
- Milk
- Bread
- Rose water
- Powdered sugar
- Nuts almonds
- Milk powder
How To Make Rasmalai Sweet
ആദ്യം തന്നെ രസമാലയിക്ക് ആവശ്യമുള്ള കട്ടിയുള്ള പാൽ തയ്യാറാക്കിഎടുക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് വൺ ബൈ ത്രീ അളവിൽ പാൽപ്പൊടിയും അതേ അളവിൽ പാലും ഒഴിച്ച് മിക്സ് ചെയ്യുക. ഇനി അതിലേക്ക് രണ്ട് ടീസ്പൂൺ പൊടിച്ച പഞ്ചസാര ചേർക്കുക. ഇനി ഈയൊരു മിക്സിലേക്ക് കുറച്ച് റോസ് വാട്ടർ അതല്ലെങ്കിൽ മറ്റേതെങ്കിലും എസൻസ് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി അതിലേക്ക് കുറച്ചു ബദാം അണ്ടിപ്പരിപ്പ് ചെറുതായി മുറിച്ചത് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി ഈ മിക്സ് നല്ലപോലെ തണുപ്പിച്ച് എടുക്കുക.
Ads
ഇനി രത്മലായി ക്കുള്ള ഒരു ക്രീം തയ്യാറാക്കി എടുക്കാം. അതിനായി റൂട്ട് ടെമ്പറേച്ചറിലുള്ള ബട്ടർ എടുക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ പൊടിച്ച പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി ഇതിലേക്ക് ഒരു കപ്പ് പാൽപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. നല്ല ഈ രൂപത്തിൽ ഉണ്ടാക്കിയെടുക്കുക. ഇനി രസ്മലായ്ക്ക് ആവശ്യമായ റൊട്ടി എടുക്കാം. ഒരു ഗ്ലാസ് വെച്ച് റൊട്ടി വട്ടത്തിൽ മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ പാലൊഴിച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ പൊടിച്ച പഞ്ചസാര ചേർത്ത് മിക്സ് ചെയ്യുക.
ആ പാടിലേക്ക് നേരത്തെ എല്ലാ മുറിച്ചെടുത്ത റൊട്ടി ഡിപ്പ് ചെയ്ത് എടുക്കുക. ശേഷം ഓരോ റൊട്ടിയിലും നേരത്തെ തയ്യാറാക്കി വെച്ച പാൽപ്പൊടി ക്രീം ഒരു സ്പൂൺ എന്ന നിലയിൽ നിറച്ച് മറ്റൊരു റൊട്ടിയുടെ കഷ്ണം കൊണ്ട് കവർ ചെയ്തെടുക്കുക. ഇനി ഒരു ട്രേ എടുത്ത് അതിലേക്ക് ഓരോ ഫില്ല് ചെയ്ത റൊട്ടിയും വെച്ച് അതിന്റെ മുകളിലായി നേരത്തെ ഉണ്ടാക്കി തണുപ്പിക്കാൻ വെച്ച ആ പാല് മിശ്രിതം ചേർത്ത് കൊടുക്കുക. ഈ രീതിയിൽ ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ നല്ല അടിപൊളി രസ്മലായി തയ്യാർ. Credit: Kannur kitchen