Rasakalan Recipe : ഇതിനായി നമുക്ക് ഒരു മൺചട്ടി/കൽചട്ടി ഉപയോഗിക്കാം. ഇതിന് ആവശ്യമായ പച്ചക്കറികൾ ഏകദേശം 10,12 കഷണം മത്തങ്ങ, അഞ്ചോ ആറോ കഷണം കുമ്പളങ്ങ, ചേമ്പ്, ഒരു മുരിങ്ങക്കായ, മൂന്നോ നാലോ വെണ്ടയ്ക്ക എന്നിവയാണ്. ഇതുപോലെ കൂടുതൽ പച്ചക്കറികൾ ചേർത്ത് രസകാളൻ ഉണ്ടാക്കിയാൽ വളരെ യധികം ടേസ്റ്റ് തോന്നും. വെണ്ടയ്ക്ക ഒഴികെയുള്ള
പച്ചക്കറികളെല്ലാം കൽചട്ടിയിലേക്ക് മാറ്റിയശേഷം അല്പം വെള്ളമൊഴിച്ച് വേവിച്ചെ ടുക്കുക. ഇതിലേക്ക് അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും അല്പം ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി വയ്ക്കുക. ഈ പച്ചക്കറികൾ എല്ലാം നന്നായി വെന്തശേഷം മാത്രമേ ഇതിലേക്ക് വേണ്ടയ്ക്ക ചേർക്കാവൂ. ഇതിനിടയിൽ തന്നെ ഇതിലേ ക്കുള്ള അരപ്പ് തയ്യാറാക്കി എടുക്കാം. അതിനായി മിക്സിയുടെ ചെറിയ ജാറിലേക്ക് അരക്കപ്പ് തേങ്ങ
ചിരകിയത്, രണ്ട് പച്ചമുളക്, രണ്ട് വറ്റൽ മുളക് എന്നിവ ചേർത്ത് നന്നായി അരച്ചെ ടുക്കുക. അൽപ്പം വാളൻ പുളി ഒരു ചെറിയ പാത്രത്തിൽ വെള്ളമൊഴിച്ച് വെക്കുക. പച്ചക്കറികളെല്ലാം നന്നായി വെന്തതിനുശേഷം അരപ്പ് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഇതിന് ചെറിയ തിള വന്നു തുടങ്ങുമ്പോൾ തന്നെ തയ്യാറാക്കി വെച്ചിരിക്കുന്ന വാളൻപുളിയും, ഏകദേശം അരകപ്പ് മോര് എന്നിവ ഈ കറിയിലേക്ക് ചേർത്ത്
തീ ഓഫ് ചെയ്യുക. അവസാനമായി ഇതിലേക്ക് താളിച്ചു കഴിഞ്ഞാൽ കറി തയ്യാറാകും. അതിനായി ഒരു ചെറിയ പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്ക് അല്പം എണ്ണയൊ ഴിച്ച് കടുക്,വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. വിശദമായി അറിയാം വീഡിയോയിൽ നിന്ന്. Rasakalan Recipe.. Video Credits : Jaya’s Recipes – malayalam cooking channel