കുഞ്ഞ് റാഹക്കൊപ്പം മുപ്പതാം പിറന്നാൾ ആഘോഷമാക്കി ആലിയ ഭട്ട്; ആലിയയ്ക്ക് സർപ്രൈസ് പാർട്ടി ഒരുക്കി റൺബീർ കപൂർ !! | Ranbir Kapoor Celebrated Birthday Of Alia Bhatt Latest Malayalam

Ranbir Kapoor Celebrated Birthday Of Alia Bhatt Latest Malayalam : ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന പ്രിയ താരമാണ് ആലിയ ഭട്ട്. മലയാളികൾക്കും താരത്തെ വളരെയധികം ഇഷ്ടമാണ്. തന്റെ അഭിനയ ജീവിതത്തിൽ നിരവധി അവാർഡുകൾക്ക് താരം ഇതിനോടകം തന്നെ അർഹയായിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ പ്രധാനിയാണ് ആലിയ. 2022 ലാണ് ആലിയ വിവാഹം ചെയ്യുന്നത്. ഹോളിവുഡ് നടനായ രൺബീർ കപൂർ ആണ് ഭർത്താവ്. ഇരുവരും ഒന്നിച്ച് ചെയ്ത ബ്രഹ്മാസ്ത്ര എന്ന ചിത്രം വളരെയധികം ജനപ്രീതി നേടിയിരുന്നു.

കൂടാതെ ഇത് വലിയ ഹിറ്റ് ആവുകയും ചെയ്തു. കോടിക്കണക്കിന് രൂപയാണ് ഇത് ബിഗ് സ്ക്രീനിൽ നേടിയത്. ബാലതാരമായി ആണ് ആലിയ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. 1999 ലെ സംഘർഷം എന്ന ചിത്രമാണ് ആദ്യം അഭിനയിച്ചത് എങ്കിലും 2012 കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് കടന്നു വരുന്നത്. തന്റെ ചെറുപ്പകാലം മുതൽ തന്നെ അഭിനയത്തോട് വലിയ താല്പര്യമായിരുന്നു ആലിയക്ക്. സിനിമകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും ആലിയ പ്രേക്ഷകർക്ക് സുപരിചിതയാണ്.

Ranbir Kapoor Celebrated Birthday Of Alia Bhatt Latest Malayalam

എല്ല വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ആലിയയുടെ ഗർഭ കാലഘട്ടവും ഒരു കുഞ്ഞിന് ജന്മം നൽകിയ വിശേഷവും സോഷ്യൽ മീഡിയ വഴി പ്രേക്ഷകർ അറിഞ്ഞിരുന്നു. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിലൂടെ മറ്റൊരു ചിത്രമാണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഒരു കേക്കും അതിനുമുകളിൽ 3 മെഴുകുതിരിയും അതിനുമുന്നിലിരുന്ന് കണ്ണടച്ച് പ്രാർത്ഥിക്കുന്ന ആലിയയും ഒരു ഫോട്ടോയിൽ നമുക്ക് കാണാം.

കൂടാതെ പങ്കുവയ്ക്കപ്പെട്ട മറ്റു ചിത്രങ്ങളിൽ ആലിയ തന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നതാണ്. കൂടാതെതാൻ 30 വയസ്സിലേക്ക് എന്ന് വ്യക്തമാക്കുന്ന തരത്തിൽ 30 years of sunshine എന്ന് എഴുതിയ ഒരു കേക്ക് കഷ്ണവും ചിത്രത്തിൽ കാണാം. THIRTY എന്നാണ് പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ താരം കുറിച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും ആലിയക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തിയിട്ടുണ്ട്.

5/5 - (1 vote)
You might also like