ഒരു രക്ഷയുമില്ല.. റംസാൻ വേറെ ലെവൽ!! റൊമാന്റിക് ഡാൻസുമായി റംസാനും ഷിഫാനയും!! | Ramzan and Shifana romantic dance video

ഒരു രക്ഷയുമില്ല.. റംസാൻ വേറെ ലെവൽ!! റൊമാന്റിക് ഡാൻസുമായി റംസാനും ഷിഫാനയും!! | Ramzan and Shifana romantic dance video

Ramzan and Shifana romantic dance video : മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ ജനങ്ങൾക്ക് പരിചിതനായ വ്യക്തിയാണ് റംസാൻ മുഹമ്മദ്. ഡി ഫോർ ഡാൻസ് ടൈറ്റിൽ വിന്നറായി റംസാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡാൻസർ എന്ന നിലയിൽ തന്റെ കഴിവ് ജനങ്ങൾക്ക് മുൻപിൽ പ്രകടിപ്പിക്കാൻ റംസാൻ കഴിഞ്ഞു. ചില മലയാള ചിത്രങ്ങളിലും, നിരവധി പരസ്യ ചിത്രങ്ങളിലും ഇതിനോടകം താരം വേഷങ്ങൾ ചെയ്തിട്ടുണ്ട്.

പട്ടണത്തിൽ ഭൂതം, ഡോക്ടർ ലവ്, ത്രീ കിംഗ്സ്, ഈ അടുത്ത കാലം, എന്നിവയാണ് താരത്തിന്റെ സിനിമകൾ. കൂടാതെ ടെലിവിഷൻ ഹിറ്റ്‌ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ത്രീയിലും താരം പങ്കെടുത്തിരുന്നു. നിരവധി ആളുകളാണ് റംസാന്റെ പ്രകടനത്തിന് പിന്തുണയായി എത്തിയത്. സോഷ്യൽ മീഡിയകളിൽ എല്ലായിപ്പോഴും റംസാൻ സജീവമാണ്. ഇപ്പോഴിതാ ഒരു പുതിയ ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ചടുലമായ ചുവടുകൾ വെച്ച് ഷിഫാന മുസ്തഫയോടൊപ്പം നൃത്തം വെക്കുകയാണ് റംസാൻ.

Ramzan and Shifana
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

‘അന്ത കണക അട്രിലൊരു വർണ്ണ പറവയാൽ’ എന്ന തമിഴ് ഹിറ്റ്‌ സോങ് ആണ് ഇരുവരും തകർത്താടുന്നത്. വശ്യമായ ചുവടുകൾ കാണികളുടെ മനം നിറക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. സോഷ്യൽ മീഡിയകളിലൂടെയും ആർട്ടിസ്റ് എന്ന നിലയിലും ജനങ്ങൾക്ക് സുപരിചിതമായ വ്യക്തിയാണ് ഷിഫാന. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ, ഇൻസ്റ്റഗ്രാം സ്റ്റാർ, ഡാൻസർ, കൊറിയോഗ്രാഫർ ഇങ്ങനെയെല്ലാം നിരവധി മേഖലകളിൽ സജീവമാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന

ഈ നൃത്തം ആരാധക ഹൃദയം കവരുന്നു. മനോഹര നൃത്ത ചുവടുകളിലൂടെയും അസാധാരണ മെയ് വഴക്കത്തോടെയും ഇരുവരും വീണ്ടും ജനശ്രദ്ധ ആകർഷിക്കുകയാണ്‌. എട്ട് വർഷങ്ങൾക്കു ശേഷം വീണ്ടും എന്റെ പാർട്ണറിന്റെ ഒപ്പം നൃത്തം വയ്ക്കുന്നു” എന്ന അടിക്കുറിപ്പും ആയാണ് വീഡിയോ റംസാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇതിനോടകം ഈ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. Story Highlights : Ramzan and Shifana romantic dance video.

You might also like