തകർത്താടി റംസാനും സാനിയയും! ഹിറ്റ് ഗാനത്തിന് റൊമാന്റിക് ഡാൻസുമായി സാനിയയും റംസാനും.!! [വീഡിയോ] | Ramzan and Saniya Iyappan Latest Dance Video Goes Viral Entertainment News Malayalam

Ramzan and Saniya Iyappan Latest Dance Video Goes Viral Entertainment News Malayalam

Ramzan and Saniya Iyappan Latest Dance Video Goes Viral Entertainment News Malayalam : റിയാലിറ്റി ഷോയിലൂടെ വന്ന് ബിഗ് സ്ക്രീനിലൂടെ ഇന്ന് സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരമായി മാറിയിരിക്കുകയാണ് സാനിയ ഇയ്യപ്പൻ. സാനിയയുടെ കരിയർ ആരംഭിച്ചത് തന്നെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെയാണ്. ഷോയുടെ സെക്കൻഡ് റണ്ണറപ്പായ താരം 2014 ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ്

സിനിമ അഭിനയരംഗത്തേക്ക് കടന്നുവന്നത് അതിനുശേഷം അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിക്കുവാനും താരത്തിന് അവസരം ലഭിച്ചു. 2018 ല്‍ ക്യൂൻ എന്ന ചിത്രത്തിലൂടെ നായിക പരിവേഷമണിഞ്ഞ താരത്തിന് ക്യൂനിലെ അഭിനയത്തിന് സൗത്ത് ഇന്ത്യയിലെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭ്യമായി. തുടർന്ന് ലൂസിഫർ, കൃഷ്ണൻകുട്ടി പണി തുടങ്ങി, പ്രേതം 2, റെഡ് സല്യൂട്ട് എന്നിവ ഉൾപ്പെടെ ഒരുപിടി മികച്ച ചിത്രങ്ങളിൽ താരം വേഷം കൈകാര്യം ചെയ്തു.

Ramzan and Saniya Iyappan Latest Dance Video Goes Viral Entertainment News Malayalam

നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട താരം ചില ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും മ്യൂസിക് വീഡിയോകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിരവധി ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചും സാനിയ പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുവാനും മറ്റുള്ളവരുടെ ശ്രദ്ധ പിടിക്കുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ടെന്നതിൽ സംശയമൊന്നുമില്ല. ഇപ്പോൾ ഡിഫോർ ഡാൻസിലെ സഹമത്സരാർത്ഥിയും ബിഗ് സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന നടനുമായ റംസാനും ഒത്തുള്ള സാനിയയുടെ വീഡിയോയാണ് ആളുകൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

സോഷ്യൽ മീഡിയ പേജിലൂടെ സാനിയ തന്നെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയായി ദിൽഷയും റംസാനും ഒന്നിച്ചുള്ള നിരവധി വീഡിയോകൾ ആളുകൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സാനിയ്ക്ക് ഒപ്പമുള്ള റംസാന്റെ ഏറ്റവും പുതിയ വീഡിയോയും ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോയ്ക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിനയം ഒരു കരിയറായി കൊണ്ട് നടക്കുമ്പോഴും തങ്ങളുടെ പാഷനായ നൃത്തത്തെ ജീവിതത്തിൽ നിന്ന് പറിച്ചുമാറ്റാൻ ഇഷ്ടപ്പെടാത്ത താരങ്ങൾക്ക് അഭിനന്ദനങ്ങളുമായാണ് ആരാധകർ എത്തുന്നത്.

5/5 - (1 vote)
You might also like