ബ്ളെസ്ലിക്ക് വേണ്ടി വോട്ട് ചോദിച്ച് രംഗത്ത് വന്നിരിക്കുന്നു റംസാനും റാഫിയും!! മത്സരാർത്ഥികളുടെ കുടുംബങ്ങൾ ഇപ്പോൾ സിനിമാ താരങ്ങൾക്ക് പുറകെ.. | Ramzan and Rafi asking for votes for Blesslee

Ramzan and Rafi asking for votes for Blesslee : ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസൺ നാളെ അവസാനി ക്കുകയാണ്. നാളെ രാത്രി ഏഴ് മണി മുതലാണ് ഗ്രാൻഡ് ഫിനാലെ നടക്കുക. ആറ് പേരാണ് ഫൈനലിൽ മാറ്റുരക്കുന്നത്. ലക്ഷ്മിപ്രിയ, റിയാസ് സലിം, ദിൽഷ പ്രസന്നൻ, സൂരജ്, ധന്യ മേരി വർഗീസ്, ബ്ലെസ്ലി എന്നിവരാണ് ഫൈനലിൽ മാറ്റുരക്കുന്നത്. മത്സരാർത്ഥി കൾക്ക് വേണ്ടി ഇപ്പോൾ കാര്യമായ പ്രൊമോഷനുകളും വോട്ടഭ്യർത്ഥനകളും പുറത്ത് ചൂടുപിടിച്ചു കൊണ്ടിരി ക്കുകയാണ്. ബ്ളെസ്ലിക്ക് വേണ്ടി വോട്ട് ചോദിച്ച് രംഗത്ത് വന്നിരിക്കുന്നത്

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഡാൻസറും മുൻ ബിഗ്ഗ്‌ബോസ് മത്സരാർത്ഥിയുമായ റംസാനാണ്. കഴിഞ്ഞ സീസണിലെ ശക്തനായ ഒരു മത്സരാർത്ഥിയും ഫൈനൽ പോരാട്ടങ്ങളിൽ തിളങ്ങിയ ആളുമാണ് റംസാൻ. ഇപ്പോൾ ബ്ളെസ്ലിക്ക് വേണ്ടി യാണ് റംസാൻ പ്രേക്ഷകരോട് വോട്ട് ചോദിച്ചി രിക്കുന്നത്. ” റീ എൻട്രികളുടെയും ഗെയിമുകളുടെയും കണ്ടന്റുകളുടെയും ഇടയിൽ നമ്മുടെ ബ്രില്ലിയൻറ് പ്ലെയറായ ബ്ലെസ്ലിയെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ ആരും മറക്കരുത്” എന്നാണ് റംസാൻ തന്റെ വീഡിയോ സന്ദേശത്തിൽ പറയുന്നത്.  Ramzan and Rafi 4 11zonകഴിഞ്ഞ സീസണിൽ ബ്ലെസിലിയുടേതിന് സമാനമായ ഒരു മത്സരാർ ത്ഥിത്വമായിരുന്നു റംസാന്റേത്. പലപ്പോഴും വീടിനുള്ളിലും പുറത്തും വിമർശനങ്ങൾ ഏറെ നേരിട്ടിരുന്നു റംസാൻ. എന്നാൽ ഫൈനൽ വീക്കിലെത്താൻ റംസാനെ സഹായിച്ചത് പ്രേക്ഷകപിന്തുണ ഒന്ന് മാത്ര മായിരുന്നു. സായി വിഷ്ണു എന്ന മത്സരാർത്ഥിയുമായുള്ള റംസാന്റെ അഭിപ്രായഭിന്നതയാണ് ഒടുവിൽ റംസാന് ദോഷം ചെയ്തത്. പ്രേക്ഷകർ സായിക്ക് പിന്തുണ നൽകിയതോടെ റംസാൻ തഴയപ്പെടുകയായിരുന്നു.

എന്നാലും ശക്തമായി പിടിച്ചുനിന്നത് കൊണ്ടാണ് ഗ്രാൻഡ് ഫിനാലെ വേദിയിൽ നിൽക്കാൻ റംസാന് സാധിച്ചത്. ഇപ്പോൾ ബ്ളെസ്ലിക്ക് വേണ്ടി വോട്ട് ചോദിച്ചു വന്നിരി ക്കുന്നവരിൽ റംസാൻ മാത്രമല്ല, ചക്കപ്പഴം സീരിയലിലൂടെ പ്രശസ്തനായ റാഫിയുമുണ്ട്. മത്സരാർത്ഥികൾക്ക് വേണ്ടി സിനിമ-ടെലിവിഷൻ താരങ്ങൾ വോട്ട് ചോദിച്ചെത്തുന്നത് മത്സരത്തെ മറ്റൊരു രീതിയിൽ ബാധിച്ചേക്കു മെന്നും ബിഗ്ഗ്‌ബോസ് ആരാധകർ ക്കിടയിൽ ചർച്ചയുണ്ട്. മുന്നേ റിയാസിനെ പിന്തുണച്ച് ചില നടിമാർ രംഗത്തെത്തിയിരുന്നു. Ramzan and Rafi

You might also like