പ്രണയാർദ്രരായി റംസാനും ദിൽഷയും! ഇത് വേറെ ലെവൽ റൊമാൻസ്.. കണ്ണ് തള്ളി ആരാധകർ.!! [വീഡിയോ] | Ramzan and Dilsha Latest Romantic Dance Video goes Viral

Ramzan and Dilsha Latest Romantic Dance Video goes Viral Malayalam : ദിൽഷ പ്രസന്നൻ ബിഗ് ബോസ് മലയാളം സീസൺ നാലിൽ എത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ്. മികച്ച നടിയും നർത്തകിയുമായ ദിൽഷയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് നേരത്തെ തന്നെ സുപരിചിത ആയിരുന്നു. എന്നാൽ താരത്തെ കൂടുതൽ അടുത്തറിയുന്നതും പ്രിയങ്കരിയായി മാറുന്നതും മലയാളത്തിലെ ബിഗ് ബോസിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസൺ 4 ൽ വിജയി ആയത് ദിൽഷ പ്രസന്നൻ ആണ്.

ദിൽഷ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യത്തെ വനിതാ വിജയിയാണ്. ഡാൻസ് റിയാലിറ്റി ഷോ ആയ ഡി4 ഡാൻസിൽ മത്സരാർഥിയായിട്ടാണ് ദിൽഷ ആദ്യമായി മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ദിൽഷ ഈ മത്സരത്തിൽ അഞ്ചാം സ്ഥാനക്കാരി ആയിരുന്നു. പിന്നീട് ഡി4 ഡാൻസ് റീലോഡഡ് എന്ന റിയാലിറ്റി ഷോയിലും ദിൽഷ പങ്കെടുത്തത് ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ താരത്തിന്റെതായി വൈറൽ ആവുന്നത് റംസാനും ദിൽഷ പ്രസന്നനും പങ്കുവെച്ച കിടിലൻ നൃത്ത വീഡിയോ ആണ്.

Ramzan and Dilsha Latest Romantic Dance Video goes Viral

പത്മാവത് എന്ന സിനിമയിലെ ​ഒരു പ്രണയ ​ഗാനമാണ് ഇരുവരും വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്. കണ്ണെടുത്താല്‍ ഏതെങ്കിലും ഒരു മൂവ്‌മെന്റ് മിസ്സായി പോവുമോയെന്ന് കരുതി കണ്ണെടുക്കാതെ കണ്ട് നില്‍ക്കാന്‍ പറ്റുന്ന ഒരു ഡാന്‍സ് റീല്‍ വീഡിയോയാണ് ഇരുവരും ഇത് പങ്കുവെച്ചിരിയ്ക്കുന്നത്. ഇരുവരുടെയും പുതിയ നൃത്ത വീഡിയോ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇപ്പോൾ പങ്കുവെച്ചത്. നിരവധി ആരാധകർ ആണ് വീഡിയോയ്ക്ക് ചുവടെ കമന്റുമായി എത്തിയത്. ഇപ്പോൾ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ്

ഓരോ ദിവസം കഴിയും തോറും ദില്‍ഷ പ്രസന്നൻ നടത്തി വരുന്നത്. വളരെ മനോഹരമായ നൃത്ത ചുവടുകളാണ് നിലത്ത് നിന്നും ശൂന്യതയിലേക്ക് ഉയര്‍ന്ന് പൊങ്ങിയും ചാടിയും ഇരുവരും വിഡിയോയിൽ കാഴ്ച വെച്ചത്. കിടിലന്‍ ഡാന്‍സുമായി ദില്‍ഷ മുന്‍ ബിഗ് ബോസ് താരമായ റംസാനൊപ്പം മുൻപും എത്തിയത് സമൂഹ മധ്യ മങ്ങളിൽ വൈറൽ ആയിരുന്നു. ഇപ്പോൾ വീണ്ടും ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത് ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥിയും ഡാൻസറും നടനുമായ റംസാൻ മുഹമ്മദിന് ഒപ്പമുള്ള ഡാൻസ് വീഡിയോയാണ്. ഡി4 ഡാൻസിൽ സഹമത്സരാർത്ഥികൾ ആയിരുന്ന ദിൽഷയും റംസാനും അടുത്ത സുഹൃത്തുക്കൾ കൂടി ആണ്.

2.3/5 - (3 votes)
You might also like