ഒരു രക്ഷയുമില്ല ചടുലമായ നൃത്ത ചുവടുകളോടെ മരുഭൂമിയിൽ ആറാടി റംസാനും ദിൽഷയും !! | Ramzan and Dhilsha new viral dance

Ramzan and Dhilsha new viral dance : കഴിഞ്ഞ മൂന്ന് സീസണുകളെ അപേക്ഷിച്ച് വളരെയധികം വ്യത്യസ്തത ഉൾക്കൊണ്ടത് തന്നെയായിരുന്നു മലയാളത്തിൽ സംപ്രേക്ഷണം കഴിഞ്ഞ് ബിഗ് ബോസ് സീസൺ 4. ബിഗ് ബോസ് നാലിന്റെ തുടക്കം മുതൽ തന്നെ കൂടുതലും ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായിരുന്നു ദിൽഷയുടെ. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം മുമ്പേതന്നെ അവർക്ക് സുപരിചിതമായിരുന്നു താരം.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാള പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുവാൻ ദിൽഷയ്ക്ക് സാധിച്ചിരുന്നു. ഡിഫോർ കഴിഞ്ഞ് വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് ദിൽഷ ബിഗ് ബോസിൽ എത്തുന്നത്. ഹൗസിനുള്ളിലും പുറത്തും ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന മത്സരാർത്ഥി കൂടിയായിരുന്നു ദിൽഷ.

ramzan

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്നാൽ തനിക്കെതിരെ ഉണ്ടായ വിമർശനങ്ങൾക്കൊക്കെ ഒറ്റയ്ക്ക് നിന്ന് പൊരുതിയാണ് ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി കിരീടം സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ അടക്കം വളരെയധികം ആക്ടീവ് ആണ് താരം. അതുകൊണ്ടുതന്നെ തൻറെ വിശേഷങ്ങളൊക്കെയും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഡി ഫോറിൽ ദിൽഷയ്ക്ക് ഒപ്പം ഉണ്ടായിരുന്ന റംസാൻ,ദിൽഷയെ പറ്റി മുമ്പ് പറഞ്ഞ വാക്കുകൾ ഏറെ ചർച്ച വിഷയമായിരുന്നു.

ദിൽഷയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് റംസാൻ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ദുബായിൽ നിന്നുള്ള ഏറ്റവും പുതിയ വിശേഷമാണ് റംസാൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മരുഭൂമിയിൽ നൃത്തം ചെയ്യുന്ന റംസാനെയും ദിൽഷയെയും പാരീസ് ലക്ഷ്മിയെയും ആണ് ഏറ്റവും പുതിയ വീഡിയോയിൽ കാണാൻ കഴിയുന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് ആളുകൾ ഏറ്റെടുത്തിട്ടുണ്ട്.ദുബായ് ട്രിപ്പ് ആഘോഷമാക്കുന്ന രീതിയിലാണ് ഇവരുടെ ഡാൻസ് വീഡിയോ. മരുഭൂമിയിൽ ആറാടി തിമിർക്കുകയാണ് താരങ്ങൾ.

You might also like