തിരയും തീരവും താരവും സാക്ഷി… ഒരു മെഗാ സെൽഫി; മമ്മുട്ടിയോടൊപ്പമുള്ള വിശേഷങ്ങളുമായി രമേശ് പിഷാരടി!! | Ramesh Pisharody with Mammootty

Ramesh Pisharody with Mammootty : മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മുക്കയും ബിഗ് സ്‌ക്രീനിൽ ചിരിയുടെ മായാജാലം തീർക്കുന്ന പിഷാരടിയും കൂടുതൽ അടുത്തത് രമേഷ് പിഷാരടിയുടെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചെയ്ത ഗാനഗന്ധർവ്വൻ എന്ന സിനിമയിലൂടെയാണ്. പിഷാരടി പഞ്ചവർണ്ണ തത്ത എന്ന സിനിമയ്ക്ക് ശേഷമാണ് ഗാനഗന്ധർവ്വൻ എന്ന സിനിമ സംവിധാനം ചെയ്തത്. ഒരുപാട് ഇൻ്റർവ്യൂകളിൽ ഗാനഗന്ധർവ്വൻ എന്ന സിനിമയുടെ റിലീസിന് മുൻപായി ഇവർ ഒരുമിച്ച് ചെയ്തിരുന്നു.

പൊതുവേ എല്ലാവരും പറയാറുള്ളത് സിനിമ ലോകത്ത് വളരെ പരുക്കവും കർക്കശവുമായ സ്വഭാവമുള്ള താരമാണ് മമ്മൂട്ടി എന്നാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് നടൻ പിഷാരടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച ഒരു ചിത്രം ആണ്. സമൂഹ മാധ്യമങ്ങളിൽ വളരെ ആക്റ്റീവ് ആയ താരമാണ് പിഷാരടി. ഇപ്പോൾ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുന്നത് മമ്മുട്ടിയോട് ഒപ്പം ഉള്ള പിഷാരടിയുടെ ചിത്രമാണ്. ” തിരയും, തീരവും, താരവും, ഗോട്ട് അനതർ ഗ്രേറ്റ്‌ ഡേ ഇൻ ബിട്വീൻ ക്രിസ്മസ് ആൻഡ്‌ ന്യൂ ഇയർ എന്നാണ് പിഷാരടി ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്.

Ramesh Pisharody

കൂടാതെ മമ്മുട്ടിക്ക് നന്ദിയും പറയുകയാണ് താരം. ചിത്രം പോസ്റ്റ്‌ ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ഒരുപാട് ലൈക്കുകളും കമന്റുകളും വാരികൂട്ടി. ചിത്രത്തിന്റെ കമന്റ് ബോക്സിൽ രസകരമായ കമന്റുകളുമായി ഒരുപാട് ആരാധകർ ആണ് എത്തിയത്. രമേഷ് പിഷാരടിയും മമ്മൂട്ടിയും ഒത്തുള്ള ഒരു ചിത്രം മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ആരാധകരുടെ ചോദ്യം മമ്മൂട്ടിയുമായി പിഷാരടിക്ക്‌ ഇങ്ങനെയൊരു ബന്ധം എങ്ങനെയുണ്ടായി എന്നാണ്.

എന്നാൽ ഇതിന് മറുപടിയായി പിഷാരടി പറഞ്ഞത് താനും മമ്മൂക്കയുമായി ബന്ധങ്ങൾ ഒന്നുമില്ല എന്നാണ്. മമ്മുട്ടിയോട് ഒപ്പം സമയം ചിലവഴിക്കാനുള്ള തൻ്റെ ആഗ്രഹം കൊണ്ടാണ് ഇത്തരം യാത്രകൾ താൻ ചെയ്യുന്നത്. കൂടാതെ മമ്മൂട്ടിയെ പോലെ മികച്ച അനുഭവ സമ്പത്തുള്ള ഒരാളുടെ കൂടെ സമയം ചെലവഴിക്കാൻ പറ്റുന്നത് തന്റെ വലിയ ഭാഗ്യമാണെന്ന് പിഷാരടി പറഞ്ഞു. മമ്മൂക്ക തൻ്റെ കൂടെ വരണ്ട എന്ന് പറഞ്ഞാലും താൻ കൂടെ പോകാറുണ്ട് എന്നാണ് പിഷാരടി ഒരു അഭിമുഖത്തിൽ പങ്കുവെച്ചത്.

Rate this post
You might also like