ഇത്തവണ കേരളപ്പിറവി ആനക്കുട്ടിക്കൊപ്പം; രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് പ്രിയ താരം രമേഷ് പിഷാരടി!! | Ramesh Pisharody Kerala piravi Celebration

Ramesh Pisharody Kerala piravi Celebration : തന്റെ സ്വതസിദ്ധമായ രീതിയിലുള്ള സംസാര ശൈലികൊണ്ടും ഡയലോഗുകൾ കൊണ്ടും പ്രേക്ഷകരെ എന്നും പൊട്ടിച്ചിരിപ്പിക്കാൻ കഴിവുള്ള ഒരു അതുല്യ കലാകാരനാണല്ലോ പിഷാരടി. മിമിക്രി കലാകാരനായി തന്റെ കരിയറിനു തുടക്കമിട്ട താരം പിന്നീട് നിരവധി ഹാസ്യ റോളുകളിലൂടെയും മറ്റും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ഒരു അഭിനേതാവ് എന്നതിലുപരി നിരവധി റിയാലിറ്റി ഷോകളിലും മറ്റു പ്രോഗ്രാമുകളിലും അവതാരകനായും എത്താറുള്ള താരം ചിരിയുടെ

മാലപ്പടക്കങ്ങൾക്കാണ് ഓരോ വേദിയിലും തിരി കൊളുത്താറുള്ളത്. അതിനാൽ തന്നെ പിഷാരടി പങ്കെടുക്കുന്ന ഏതൊരു പരിപാടിയും വലിയ രീതിയിൽ വിജയമായി മാറാറുണ്ട് എന്നത് ഇദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്. മാത്രമല്ല സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമായി ഇടപെടാറുള്ള താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെക്കാൾ അവക്ക് നൽകുന്ന ക്യാപ്ഷനായിരിക്കും ഏറെ ശ്രദ്ധ നേടാറുള്ളത് എന്നതിനാൽ തന്നെ

Ramesh Pisharody
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ട്രോളന്മാർക്കിടയിൽ ” ക്യാപ്ഷൻ സിംഹം” എന്ന വിളിപ്പേരും അദ്ദേഹത്തിനുണ്ട്. എന്നാൽ കേരളപ്പിറവി ദിനമായ ഇന്നലെ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മുണ്ടും ഷർട്ടും ധരിച്ച് കേരള തനിമയിലുള്ള വേഷങ്ങളിൽ പല താരങ്ങളും തിളങ്ങിയപ്പോൾ ഏറെ വ്യത്യസ്തവും ചിരിപ്പിക്കുന്നതുമായ ഒരു ചിത്രമായി ആയിരുന്നു പിഷാരടി എത്തിയിരുന്നത് .

ഒരു കുട്ടിയാനയുടെ പിറകിൽ വളരെ കൗതുകത്തോടെ നോക്കി നിൽക്കുന്ന ചിത്രത്തോടൊപ്പം കേരളപ്പിറവി ദിനാശംസകൾ എന്നായിരുന്നു താരം കുറിച്ചിരുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ജനിച്ച ആനക്കുട്ടിയായത് കൊണ്ടാണോ ഇത്തരമൊരു ക്യാപ്ഷൻ എന്ന് പലരും കമന്റുകളിൽ ചോദിക്കുന്നുണ്ട്. ഏതായാലും ഈയൊരു ചിത്രം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Ramesh Pisharody (@rameshpisharody)

You might also like