വിവാഹശേഷം ആദ്യബെർത്ഡേ ആഘോഷിച്ച് സാന്ത്വനത്തിലെ അപ്പു… ആശംസകളുമായി ആരാധകർ..!! | Raksha Raj Birthday Celebration
Raksha Raj Birthday Celebration : കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് നടി രക്ഷാ രാജ്. സാന്ത്വനം പരമ്പരയിലെ അപർണ എന്ന കഥാപാത്ര മായാണ് താരം പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. പല വൈകാരികരംഗങ്ങളിലൂടെയും കടന്നു പോകുന്ന ഒരു കഥാപാത്രമാണ് സാന്ത്വന ത്തിലെ അപർണ എന്ന അപ്പു. നടി രക്ഷാ രാജിന്റെ കൈയിൽ ഈ കഥാപാത്രം സുരക്ഷിതമാണെന്നത് പ്രേക്ഷകർ ഇതിനോടകം സമ്മതിച്ചുകഴിഞ്ഞ കാര്യമാണ്. ഈയിടെ യായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ബാംഗ്ലൂരിൽ ഐ ടി പ്രൊഫഷണലായി ജോലിചെയ്യുന്ന ആർജക്കാണ്
താരത്തിന്റെ നല്ല പാതി. വിവാഹത്തിന് ശേഷം വീണ്ടും തന്റെ ജീവിതത്തിലെ മറ്റൊരു സന്തോ ഷനിമിഷം പ്രേക്ഷകർക്കൊപ്പം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ രക്ഷ. താരം ബെർത്ഡേ ആഘോഷ ങ്ങൾക്ക് നടു വിലാണ്. അതും വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ ജന്മദിനം. ആർജെക്കി നൊപ്പം താരം ഈ ബെർത്ഡേ അടിച്ചുപൊളിക്കുക യാണ്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് രക്ഷ ജന്മദിനാ ഘോഷം പ്രേക്ഷകരു മായി പങ്കുവെച്ചത്. ഭർത്താവിനൊപ്പം കേക്ക് മുറിച്ചാണ് താരം ബെർത്ഡേ ആഘോഷി ക്കുന്നത്. മെഴുകുതിരികൾ

കത്തിച്ചുവെച്ച് ബെർത്ഡേ ഗാനമാലപിച്ച് ഏറെ സന്തോഷത്തോടെ യാണ് ഇരുവരും ഈ ആഘോഷം ഏറെ മനോഹരമായ ഒരു ഓർമയാക്കി മാറ്റിയത്. ബെർത്ഡേ തൊപ്പി വെച്ച് അതിസുന്ദരി യായാണ് രക്ഷ ആർജെക്കി നൊപ്പം ഫോട്ടോകളിലും വീഡിയോയിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിവാഹത്തിന് ശേഷം ഹണിമൂൺ പോലും പോകാതെ സാന്ത്വനം സീരിയലിന്റെ ലൊക്കേഷനിലേക്ക് എത്തുകയായിരുന്നു രക്ഷ. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് തുടക്കം കുറിച്ച രക്ഷ മോഡലിംഗിലും കൈവെച്ച താരമാണ്.
സാന്ത്വനത്തിലെ അപ്പു എന്ന കഥാപാത്രം താരത്തിന് നേടിക്കൊടുത്ത പ്രേക്ഷക പിന്തുണ ഏറെ വലുതാണ്. സോഷ്യൽ മീഡിയയിലും ഏറെ ആക്ടീവായ രക്ഷക്ക് ഒട്ടേറെ ആരാധകരാണുള്ളത്. താരത്തിന്റെ ഫോട്ടോകളും സാന്ത്വനത്തിലെ ക്യൂട്ട് രംഗങ്ങളും ഉൾപ്പെടുത്തി ക്കൊണ്ടുള്ള എഡിറ്റിങ് വീഡിയോകളും മറ്റും സാന്ത്വനം ഫാൻസ് ഗ്രൂപ്പുകളിൽ തരംഗമാകുന്നുണ്ട്. എല്ലാ ആശംസകൾക്കും നന്ദി അറിയിച്ചുകൊണ്ട് രക്ഷ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കമ്മന്റ് ചെയ്തിട്ടുമുണ്ട്.