അമ്മയുടെ സ്നേഹ രുചികളിൽ പ്രിയപ്പെട്ട റാഗി അട 😋 അട ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ! അടിപൊളിയാണേ.. 😋👌

അട ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. അപ്പോൾ അത് ഒരു ഹെൽത്തിഅട കൂടി ആയാലോ! ഒരു വെടിക്ക് രണ്ടു പക്ഷി അല്ലേ. എങ്കിലിതാ ഉണ്ടാക്കിനോക്കൂ റാഗി അട. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാകുന്നത് എന്ന് നോക്കിയാലോ.? ആവശ്യമായ സാധനങ്ങൾ: ഒന്നരക്കപ്പ് റാഗിപ്പൊടി, ഒരു ഉണ്ട ശർക്കര(150 g), തേങ്ങ ചിരകിയത് ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്. ആദ്യം ചൂടുള്ള പാനിൽ ഇട്ട് രണ്ട് മിനിറ്റ് റാഗിപ്പൊടി വറുത്തെടുക്കുക.

വറുത്ത പൊടി മറ്റൊരു വലിയ പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പു ചേർത്ത് കൊടുത്ത് ഇളക്കുക. അതിലേക്ക് നന്നായി തിളച്ച ചൂടുവെള്ളം ഒഴിച്ച് ഇളക്കുക. ഇടിയപ്പത്തിന് കുഴക്കുന്ന പാകത്തിന് നല്ല സോഫ്റ്റായി റാഗിപ്പൊടി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് അൽപസമയം റെസ്റ്റ് ചെയ്യാൻ വെക്കുക. ഈ സമയത്ത് അടയ്ക്ക് ആവശ്യമായ ഫില്ലിങ്ങ് തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് പാനി ആക്കി

മാറ്റിയ ശർക്കര ഒഴിക്കുക. അതിലേക്ക് ചിരകി വച്ചിരിക്കുന്ന തേങ്ങ ഇട്ടു കൊടുക്കുക. ശർക്കര പാനി കുറുകി വരുന്നത് വരെ ചെറിയ തീയിൽ ഇളക്കി കൊടുക്കുക. മിശ്രിതം കുറുകി വന്ന് കഴിയുമ്പോൾ അതിലേക്ക് ഏലയ്ക്ക ചതച്ചത് ചേർത്ത് കൊടുക്കുക. അല്പസമയം കൂടി ഇളക്കിയതിനു ശേഷം തീ അണയ്ക്കാവുന്നതാണ്. ഇനി കഴുകി തുടച്ചെടുത്ത വാഴയിലയിൽ മാവ് പരത്തി അതിലേക് തയ്യാറാക്കിവെച്ചിരിക്കുന്ന ഫില്ലിങ്ങ് ചേർത്ത് കൊടുക്കുക.

ഇനി ഇല നടുവേ മടക്കിയെടുത്ത് ഒരു ഇഡലി പാത്രത്തിൽ വെച്ച് വേവിച്ചെടുക്കുക. നന്നായി തിളച്ച് ആവി വരുന്നതുവരെ തീ കൂട്ടി വെച്ചും തിളച്ചതിനുശേഷം ചെറിയ തീയിലും വെച്ച് കുക്ക് ചെയ്യുക. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Video credit: NEETHA’S TASTELAND

Rate this post
You might also like