സുമേഷ് മാമനെ ആദ്യമായി കണ്ട കമല കുട്ടി! 😍 അമ്മയ്ക്കൊപ്പം മികച്ച നടിക്കുള്ള അവാർഡ് വാങ്ങാൻ കമലയും പത്മയും!! 😍🔥 [വീഡിയോ]

നിരവധി വർഷങ്ങളായി ആങ്കറിങ്ങിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. എന്നാൽ അശ്വതിയിൽ നല്ലൊരു അഭിനയത്രി ഒളിഞ്ഞിരിപ്പുണ്ടെന്ന് മലയാളികൾ തിരിച്ചറിഞ്ഞത് ചക്കപ്പഴം എന്ന ഹോം സീരിയലിലൂടെ ആയിരുന്നു. തുടക്കക്കാരിയുടെ ജാള്യതകൾ ഒന്നുമില്ലാതെ സീരിയലിലെ ചേട്ടത്തിയമ്മയുടെ കഥാപാത്രം അശ്വതി തൻറെ കൈകളിൽ ഭദ്രമാക്കി. ആ അഭിനയ മികവിനുള്ള

അംഗീകാരമായി ആണ് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം അശ്വതിയെ തേടിയെത്തിയത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ താരം പുരസ്കാരം ഏറ്റു വാങ്ങിയത്. ഇപ്പോഴിതാ മക്കളായ പത്മയ്ക്കും കമലയ്ക്കും ഒപ്പം അവാർഡ് സ്വീകരിക്കാൻ പോകുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അശ്വതി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒരു തുടക്കക്കാരി എന്ന നിലയിൽ തനിക്ക് ലഭിച്ച ഈ അംഗീകാരം വിലമതിക്കാനാവാത്തതാണ് എന്നാണ് പുരസ്കാരം നേട്ടത്തെക്കുറിച്ച് അശ്വതി വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. അമ്മ അവാർഡ് വാങ്ങുന്നത് കാണാൻ കമലയും പത്മയും ഒപ്പമുണ്ടായിരുന്നു. കമല കുട്ടി ജനിച്ച രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അശ്വതിയെ തേടിയെത്തിയത്. അതുകൊണ്ടാണ് മക്കളെയും കൂടെ കൂട്ടിയത് എന്ന്

അശ്വതി പറയുന്നു. പുരസ്കാര ചടങ്ങ് വേദിയിൽ അഭിനയത്തിന് തന്നെ മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടിയ റാഫിയും അശ്വതിക്ക് ഒപ്പമുണ്ടായിരുന്നു. ആദ്യമായി കമല കുട്ടിയെ കണ്ട സന്തോഷവും സുമേഷ് വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. ഇതാണ് മോളുടെ സുമേഷ് മാമൻ എന്ന് പറഞ്ഞാണ് അശ്വതി കമലയ്ക്ക് റാഫിയെ പരിചയപ്പെടുത്തി കൊടുക്കുന്നത്. നിരവധി ആരാധകരാണ് അശ്വതിക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

Rate this post
You might also like