നിറവയറിൽ തലോടി കൊണ്ട് റേച്ചല്‍ പറഞ്ഞത് കേട്ടോ! ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി റേച്ചല്‍ മാണി.!! | Rachel Maaney maternity photoshoot goes viral

Rachel Maaney maternity photoshoot goes viral : മലയാള സിനിമാ ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളിൽ ഒരാളാണല്ലോ പേളി മാണി. നിരവധി സിനിമകളിൽ നായികയായും സഹനടിയായും തിളങ്ങിയിട്ടുണ്ടെങ്കിലും നിരവധി പ്രോഗ്രാമുകളിൽ അവതാരകയായി എത്തിയതോടെ ആയിരുന്നു താരം പ്രേക്ഷകരുടെ ആരാധനാപാത്രമായി മാറിയിരുന്നത്. മാത്രമല്ല മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ഒന്നിൽ പേളി മത്സരാർത്ഥിയായി എത്തുകയും ബിഗ് ബിഗ് ബോസിനുള്ളിൽ നിന്നുതന്നെ തന്റെ ജീവിത പങ്കാളിയായി

ശ്രീനീഷിനെ ഇവർ തെരഞ്ഞെടുക്കുകയും ചെയ്യുയായിയിരുന്നു. തുടർന്ന് വിവാഹശേഷം കുഞ്ഞു നില കൂടി എത്തിയതോടെ ഇവരുടെ വിശേഷങ്ങളും മറ്റും അറിയാൻ പ്രേക്ഷകർക്ക് എന്നും തിടുക്കമാണ്. അതിനാൽ തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബ വിശേഷങ്ങളും യാത്രാ വിശേഷങ്ങളും പേളി നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല നില ബേബിക്ക് കൂട്ടായി തന്റെ കുടുംബത്തിലേക്ക് മറ്റൊരു കുഞ്ഞതിഥി കൂടി വരുന്നുണ്ടെന്ന സൂചനയും പേളി പ്രേക്ഷകർക്ക് നൽകിയിരുന്നു.

Rachel Maaney maternity photoshoot

അമ്മയാകാൻ തയ്യാറെടുക്കുന്ന തന്റെ സഹോദരിയായ റേച്ചൽ മാണിയുടെ വിശേഷങ്ങൾ മറ്റും ഇവർ ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, റേച്ചൽ മാണി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച തന്റെ ഗർഭകാല ചിത്രങ്ങളും അതിനൊപ്പം കുറിച്ച ഹൃദയസ്പർശിയായ കുറിപ്പുമാണ് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തിലുള്ള ഷാഡോ ഫോട്ടോ പങ്കുവച്ചുകൊണ്ട് “ഹലോ കുഞ്ഞേ.. നിന്റെ ലോകത്തേക്ക് കടന്നുവരാൻ ഞാൻ എപ്പോഴോ തയ്യാറാണ്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നിന്നെ പിടിക്കാനും ഒപ്പം നിന്നെ ചുംബിക്കാനും, നിന്നോടൊപ്പം ദിനരാത്രങ്ങൾ ചെലവഴിക്കാനും നിന്റെ ഓരോ നാഴികക്കല്ലും ആഘോഷിക്കാനും. നിന്നെ കാണാനായി ഞാൻ ദിവസങ്ങൾ എണ്ണി കൊണ്ടിരിക്കുമ്പോൾ, സുഖകരമല്ലാത്തതും ഉറക്കമില്ലാത്തതുമായ രാത്രികൾ കാരണം, ഈ നിമിഷം ഞാൻ അൽപ്പം പരിഭ്രാന്തിയിലുമാണ്. ഞങ്ങളുടെ ഈ കൊച്ചു ലോകത്തേക്ക് നിന്നെ സ്വാഗതം ചെയ്യുന്നതിനായി ഞാൻ കാത്തിരിക്കുന്നു. സ്നേഹത്തോടെ അമ്മ.” എന്നായിരുന്നു ഇവർ കുറിച്ചിരുന്നത്. റേച്ചൽ മാണിയുടെ ഈയൊരു ചിത്രങ്ങളും കുറിപ്പും ഏറെ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് അമ്മക്കും വരാനിരിക്കുന്ന കുഞ്ഞിനും അനുഗ്രഹ വാക്കുകളുമായി എത്തുന്നത്.

You might also like