നീ എൻറെ അനുഗ്രഹം; അച്ഛൻ ഇല്ലാത്ത വിഷമം അറിയിക്കാതെ മകന്റെ പിറന്നാൾ ആഘോഷമാക്കി നടി മേഘ്‌ന രാജ്!! | Raayan’s 2 nd Birthday Celebration

Raayan’s 2 nd Birthday Celebration : ഇന്ത്യൻ സിനിമ ലോകത്ത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് മേഘ്ന രാജ്. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം മലയാളത്തിൽ അടക്കം നിരവധി ചിത്രങ്ങളിലാണ് വേഷങ്ങൾ കൈകാര്യം ചെയ്തത്. എന്നാൽ വിവാഹശേഷം അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന മേഘ്ന സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യം തന്നെയാണ്. തൻറെ വിശേഷങ്ങൾ ഒക്കെ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുമുണ്ട്.

കന്നട സൂപ്പർതാരമായ ചിരഞ്ജീവി സർജയുമായി 2018 താരം വിവാഹിതയായിരുന്നു. നീണ്ട 10 വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ 2020 ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരണമടയുകയായിരുന്നു. ഈ സമയത്ത് മേഘന 5 മാസം ഗർഭിണിയായിരുന്നു. കടുത്ത വിഷാദത്തിൽ അകപ്പെട്ട താരം ജീവിതത്തിലേക്ക് തിരിച്ചുവന്നത് മകൻ റയാന്റെ ജനനത്തോടെയാണ്.

Meghana Raj
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

2020 ഒക്ടോബർ 22ന് ആയിരുന്നു റയാന് മേഘന ജന്മം നൽകിയത്. അതിനുശേഷം ഉള്ള മകൻറെ ഓരോ നിമിഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ടായിരുന്നു. കഴിഞ്ഞവർഷം നവരാത്രി നാളിലായിരുന്നു റയാന്റെ ജന്മദിനം. അന്ന് ബൊമ്മികളുടെ ഇടയിൽ നിന്നുള്ള താരപുത്രന്റെ ചിത്രങ്ങൾ മേഘ്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞദിവസം രണ്ടാം പിറന്നാൾ ആഘോഷിച്ചു റയാനെ പറ്റിയുള്ള താരത്തിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

നീ എൻറെ അനുഗ്രഹം ഞങ്ങളുടെ റയാൻ രണ്ടാം പിറന്നാൾ ദിനത്തിലേക്ക് എന്ന് കുറിച്ചുകൊണ്ടാണ് മേഘ്ന പോസ്റ്റ് സോഷ്യ ൽ മീഡിയയിൽ പബ്ലിഷ് ചെയ്തത്. ഒന്നാം പിറന്നാളിനോടനുബന്ധിച്ച് ചീരുവിനെ അഭിസംബോധന ചെയ്ത് താരം പങ്കുവെച്ച വൈകാരികമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. അഞ്ചു ദിവസം മുമ്പായിരുന്നു ചീരുവിന്റെയും ജന്മദിനം. അന്ന് തങ്ങളുടെ വിവാഹ ചിത്രം ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് എൻറെ ചിരിക്കു കാരണം നീയാണ് എന്ന് തുടങ്ങുന്ന പോസ്റ്റ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

You might also like