എന്റെ പൊന്നേ അസാധ്യ രുചി ആണ് ഒരിക്കൽ എങ്കിലും കഴിച്ചു നോക്കണം.. ഞെട്ടിക്കുന്ന ഒരു വിഭവം.!! | Quick Tasty Carrot

Quick Tasty Carrot Malayalam : കാരറ്റ് ഉപയോഗിച്ച് ഒരു കിടിലൻ ഐറ്റം; തയ്യാറാക്കുന്ന വിധം നോക്കാം…ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ആരെയും കൊതിപ്പിക്കുന്ന എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു റെസിപ്പിയെ പറ്റിയാണ്. അതിനായി ആദ്യം തന്നെ നമുക്ക് വേണ്ടത് സാമാന്യ വലിപ്പമുള്ള 3 കാരറ്റ് ആണ്. അത് നന്നായി ചെത്തി കഴുകി വൃത്തിയാക്കി ഗ്രേറ്റർ ഉപയോഗിച്ച് നന്നായി ഒന്ന് ഗ്രേറ്റ് ചെയ്തെടുക്കാവുന്നതാണ്. ഗ്രേറ്ററിന്റെ ഏറ്റവും ചെറിയ ഹോളിൽ വച്ച് തന്നെ ക്യാരറ്റ് ഗ്രേറ്റ് ചെയ്തെടുക്കണം.

അതിനുശേഷം ഒരു പാൻ വെച്ച് ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണയും ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോഴേക്കും ഇതിലേക്ക് അര ടീസ്പൂൺ കടുകിട്ടു കൊടുക്കാം. കടുക് പൊട്ടി വരുമ്പോൾ രണ്ടു വറ്റൽ മുളക്, ഒരു ചെറിയ കഷണം ഇഞ്ചി നല്ല പൊടിപൊടിയായി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കാം. ശേഷം 15 വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും കുറച്ച് കറിവേപ്പിലയും ഇട്ട് ഇത് നന്നായി ഒന്ന് ഇളക്കി വഴറ്റിയെടുക്കാം.

Quick Tasty Carrot Recipe

കളർ ഒന്ന് മാറി വരുമ്പോഴേക്കും ഇതിലേക്ക് ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന കാരറ്റ് ഇട്ടുകൊടുക്കാം. ഇത് നന്നായി ഒന്ന് മിക്സ് ചെയ്ത ശേഷം കളർ ഒന്ന് മാറി വരുന്നതുവരെ കുക്ക് ചെയ്യേണ്ടതാണ്. ഇതൊന്ന് നന്നായി വഴന്നു വരുമ്പോഴേക്കും ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 1/2 ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കായപ്പൊടി, കാൽ ടീസ്പൂൺ ഉലുവപ്പൊടി എന്നിവ ചേർത്ത് ഇവയുടെ പച്ചമണം ഒന്ന് മാറുന്നത് വരെ ഏറ്റവും ചെറിയ തീയിലിട്ട് ഇത് നന്നായി ഒന്ന് വയറ്റിയെടുക്കാം.

പൊടിയുടെ പച്ചമണം മാറി വരുമ്പോഴേക്കും ഇതിലേക്ക് 20 ഈത്തപ്പഴം കുരുകളഞ്ഞ് ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർത്തു കൊടുക്കാം. ഇത് നന്നായി ഒന്ന് വയറ്റി എടുക്കാവുന്നതാണ്. കാരറ്റും ഈന്തപ്പഴവും നന്നായി മിക്സ് ആകുന്നതുപോലെ വേണം ഇളക്കാൻ. ഇതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി ഒന്ന് ഇളക്കി എടുക്കാം. ബാക്കി നമുക്ക് വിഡിയോ കണ്ട് മനസ്സിലാക്കാം….Video Credit :

Rate this post
You might also like