
Soft Puttu Recipe Without Rice Flour Malayalam : പുട്ട് പൊടിയില്ലെങ്കിലും അരമണിക്കൂറിൽ നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാം. ഇതിനായി ഒരു ഗ്ലാസ്സ് പച്ചരി നന്നായി കഴുകി വെള്ളം മുഴുവൻ ഊറ്റിയെടുത്ത ശേഷം ഒരു കിച്ചൻ ടവ്വലിലേക്ക് മാറ്റുക. ശേഷം ഈ അരി സ്റ്റീം ചെയ്തെടുക്കുന്നതിന് ടവ്വലിൽ പൊതിഞ്ഞ് ഇഡ്ഡലി തട്ടിൽ വെച്ച് 15 മുതൽ 20 മിനിട്ട് വരെ ആവി കയറ്റുക. തണുത്തതിനു ശേഷം അരി മിക്സിയിലിട്ട് ആവശ്യത്തിന് തരിയോടു കൂടി പൊടിച്ചെടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നനച്ചെടുക്കാം. അൽപ സമയം അടച്ച് വെച്ച ശേഷം, തേങ്ങ ചേർത്ത് നല്ല സോഫ്റ്റ് പുട്ട് തയ്യാറാക്കിയെടുക്കാം. ഇതിലേക്കുള്ള കറി തയ്യാറാക്കാനായി ഒരു കുക്കറിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച്, അതിലേക്ക് കുറച്ച് പട്ട, ഗ്രാമ്പൂ, ഏലക്ക, ബേ ലീഫ്, അര ടീസ്പൂൺ പെരും ജീരകം എന്നിവ വഴറ്റിയെടുക്കുക. ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതും കിവേപ്പിലയും കറി വേപ്പിലയും ചേർത്ത് ചെറുതായി വഴറ്റുക.

ശേഷം 2 ടീസ്പൂൺ മുളകു പൊടി, മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഗരംമസാല എന്നിവ ചേർത്ത് നന്നായി വഴറ്റി ഒന്നര തക്കാളി ചെറുതായി മുറിച്ചതും ചേർത്ത് 5 മിനുട്ട് അടച്ച് വെക്കുക. ഇതിലേക്ക് തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് വെച്ച ഒന്നര കപ്പ് കടല ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി വേവിച്ചെടുക്കുക. അൽപം തേങ്ങ ഒരു ടീസ്പൂൺ പെരുംജീരകം, ഒരു പച്ചമുളക്, വെളുത്തുള്ളി കുറച്ച് അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് അരച്ചെടുത്ത് വേവിച്ച കടലയിലേക്ക് ഇട്ടു കൊടുക്കാം.
അൽപം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് കൊടുത്താൽ നല്ല കടല കറി റെഡി. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ.. Video Credit : Priyaa’s Ruchikootu