ശർക്കര ഇതുപോലെ തിളച്ച എണ്ണയിലേക്ക് ഇട്ടാൽ കാണു മാജിക് 😳 ശർക്കര വീട്ടിൽ ഉണ്ടായിട്ടും എനിക്ക് ഇത് തോന്നീലല്ലോ!! 😋👌

ശർക്കര ഇതുപോലെ തിളച്ച എണ്ണയിലേക്ക് ഇട്ടാൽ കാണു മാജിക്. ശർക്കര വീട്ടിൽ ഉണ്ടായിട്ടും എനിക്ക് ഇത് തോന്നീലല്ലോ!! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പുട്ടുപൊടിയും ശർക്കരയും പഴവും ഒക്കെ ഉപയോഗിച്ചുള്ള ഒരു കിടിലൻ ഐറ്റമാണ്. അപ്പോൾ അത് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു ബൗളിലേക്ക് 3/4 ഗ്ലാസ് പുട്ടുപൊടി എടുക്കുക. എന്നിട്ട് അതിലേക്ക്

1 spn മൈദ, 1 നുള്ള് ഉപ്പ് എന്നിവ ചേർക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി ഇതിലേക്ക് 2 ചെറുപഴം ഉടച്ചത്, 1 നുള്ള് സോഡാ പൊടി എന്നിവ ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ശർക്കരപാനി ചൂടോടെ അരിച്ച് ഒഴിച്ചുകൊടുക്കുക. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് ഇഡലിമാവിന്റെ പരുവത്തിൽ ബാറ്റർ തയ്യാറാക്കുക.

വേണമെങ്കിൽ ഇതിലേക്ക് ഏലക്കായ പൊടിയോ, എള്ളോ, തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തെടുത്തതോ ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി നമുക്കിത് എണ്ണയിൽ ഫ്രൈ ചെയ്തെടുക്കണം. അതിനായി ഒരു പാൻ അടുപ്പത്തു വെച്ച് അതിലേക്ക് ആവശ്യമായ എണ്ണയൊഴിച്ച് ചൂടാക്കുക. എണ്ണ നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് ഒരു സ്‌പൂൺ കൊണ്ട്

കുറേശെ ആയി ഒഴിച്ച് കൊടുക്കാവുന്നതാണ്. തിരിച്ചും മറിച്ചും ഇട്ട് രണ്ടുഭാഗവും ഫ്രൈ ആയി ബ്രൗൺ കളർ ആകുമ്പോൾ നമുക്കിത് എണ്ണയിൽ നിന്നും കോരിയെടുക്കാവുന്നതാണ്. അങ്ങിനെ ടേസ്റ്റിയായ വളരെ സോഫ്റ്റായ പലഹാരം റെഡിയായിട്ടുണ്ട്. എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇതിന്റെ രുചി വേറെ ലെവലാ.. Video credit: Grandmother Tips

Rate this post
You might also like