പുത്തൻ ലുക്കിൽ ദുർ​ഗ കൃഷ്ണ! 😳😍 മുടിയെല്ലാം മുറിച്ച് ആളാകെ മാറി പോയല്ലോ.. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകർ.!! 😍🔥 [വീഡിയോ]

മലയാളത്തിലെ യുവനടികളിൽ ശ്രദ്ധേയമായ താരമാണ് ദുർഗ കൃഷ്​ണ. അഭിനയം കൊണ്ടും കഴിവു കൊണ്ടും അരാധകരെ കീഴ്പെടുത്തിയ താരം കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലെ വൈറൽ സ്റ്റാറാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റ പ്രൊഫൈലുകൾ എപ്പോഴും സന്തോഷത്തിന്റെ വേദിയാണ്. ഡാൻസ് വീഡിയോകൾ, ഫോട്ടോഷൂട്ട് ചിത്രങ്ങൾ തുടങ്ങി ജീവിതത്തിലെ സന്തോഷങ്ങൾ, പുത്തൻ

വിശേഷങ്ങൾ എല്ലാം തന്നെ തന്റെ ആരാധകർക്കു വേണ്ടി പങ്കുവെയ്ക്കാറുണ്ട്. ദുർ​ഗയുടെ വിവാഹ വിഡീയോ സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു. സമയം കിട്ടുമ്പോൾ ഒക്കെ ആരാധകരുമായുള്ള സംവാദത്തിനും ആരാധകരുടെ വിശേഷം ചോദിക്കുന്നതിനും താരം അവസരമൊരുക്കാറുണ്ട്.ഇപ്പോൾ താരം തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്ക് വെച്ചിരിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. തന്റെ നീളൻ മുടി മുറിച്ച് ഷോർട്ട് ഹെയർ

ആക്കുന്നതാണ് വീഡിയോയിലുള്ളത്. പുതിയ ഹെയർസ്റ്റൈലിൽ ഹൈലൈറ്റായി മാറിയിരിക്കുന്നത് ഷോട്ട് കട്ടും ഗോൾഡൻ കളറുമാണ്. അത്തരത്തിൽ ഷോട്ട് കട്ട് ചെയ്യ്ത് മുടി ഗോൾഡൻ കളറാക്കിയിരിക്കുകയാണ് ദുർ​ഗ. താരസുന്ദരിമാരുടെ പ്രിയപ്പെട്ട സ്റ്റൈലിസ്റ്റുമാർ സജിത്ത് ആൻഡ് സുജിത്ത് ആണ് ദുർ​ഗയുടെ മുടി സ്റ്റൈൽ ചെയ്തത്. പ്രമുഖ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുകളായ സജിത്തും സുജിത്തും ഇരട്ട സഹോ​ദരങ്ങളാണ്. താരറാണിമാരെ

സുന്ദരിയാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന സ്റ്റൈലിസ്റ്റുകൾ ദുർ​ഗയുടെ മുടി മുറിക്കുന്ന വിഡീയോ തങ്ങളുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്യ്തിട്ടുണ്ട്. വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മലയാളികളുടെ സ്വന്തമായ ദുർഗ പൃഥ്വിരാജിൻറെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രം​ഗത്തേക്ക് അരങ്ങേറിയത്. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ എന്നീ ചിത്രങ്ങളിലും ​ദുർ​ഗ പ്രധാന വേഷത്തിലെത്തിയിരുന്നു.

Rate this post
You might also like