Pushpa Trailer : അല്ലു അർജുനും ഫഹദ് ഫാസിലും നേർക്കുന്നേർ; പ്രണയവും മാസും ചേർന്ന് അല്ലു അർജുന്റെ ‘പുഷ്പ’ ട്രെയ്‌ലർ തരംഗമാകുന്നു.!! Allu Arjun | Rashmika | Fahadh Faasil

സിനിമാ പ്രേക്ഷകർ ഏറെ ആ​കാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ – രശ്മിക മന്ദാന ചിത്രമാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാർ ആണ് പുഷ്പയുടെ സംവിധായകൻ. ചിത്രത്തിൽ വില്ലനായി മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ എത്തുന്നുണ്ട് എന്നറിഞ്ഞതോടെ ഏറെ ആകാംക്ഷയിലാണ് മലയാളി സിനിമ പ്രേക്ഷകരും.

ഇപ്പോഴിതാ ‘പുഷ്പ’ ട്രെയ്‌ലർ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നിമിഷനേരം കൊണ്ടാണ് പുഷ്പയുടെ ട്രെയ്‌ലർ വീഡിയോ വൈറലായി മാറിയത്. ചിത്രത്തിൽ ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ഫാസിൽ എത്തുന്നത്. ട്രെയ്‌ലറിൽ മൊട്ടയടിച്ച ലുക്കിൽ മാസായാണ് ഫഹദിനെ കാണിക്കുന്നത്.

pushpa trailer

താരത്തിന്റെ ഗംഭീരമേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. അതുപോലെ തന്നെ പുതിയ ലുക്കിലും മാനറിസത്തിലുമാണ് പുഷ്പയില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. പുഷ്പരാജ് ആയി അല്ലു അര്‍ജ്ജുന്‍ നായക വേഷത്തിൽ എത്തുമ്പോൾ ശ്രീവല്ലിയായി രശ്മിക മന്ദാനയാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. രക്തചന്ദന കടത്തുകാരനായാണ് അല്ലു അര്‍ജുന്‍ ചിത്രത്തിൽ എത്തുന്നത്.

ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോയെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഫഹദിന്റെ ആദ്യത്തെ തെലുങ്ക് ചിത്രമാണിത്. രണ്ട് ഭാഗങ്ങളായാണ് പുഷ്പ ചിത്രം ഒരുക്കുന്നത്. ഡിസംബർ 17നാണ് ആദ്യ ഭാഗം തിയറ്ററുകളിൽ എത്തുക എന്നാണ് റിപോർട്ടുകൾ. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകരും സിനിമാലോകവും.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe