പുഷ്‌പയിൽ നിങ്ങൾ ആരും ശ്രദ്ധിക്കാതെ പോയ ചില തെറ്റുകൾ; പുഷ്പ യിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ നിരൂപകർ.!! [വീഡിയോ] | Pushpa Mistakes | Pushpa No Logic Scenes

അല്ലു അർജുൻ നായകനായും മലയാളികളുടെ സ്വന്തം ഫഹദ് ഫാസിൽ പ്രതിനായക വേഷത്തിലും തിളങ്ങിയ ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് പുഷ്പ . തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ആയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനാണ് നേടിയത്. കഴിഞ്ഞ ദിവസമായിരുന്നു ആമസോൺ പ്രൈമിൽ ചിത്രത്തിൻറെ ഒ ടി ടി റിലീസ്. ചിത്രത്തിലെ ഗാനരംഗ ങ്ങളും സീനുകളും സോഷ്യൽ മീഡിയ ഇതിനോടകംതന്നെ വൈറലാണ്. സുകുമാർ ആണ് ചിത്ര

ത്തിന്റെ സംവിധായകൻ. തെന്നിന്ത്യൻ താരസുന്ദരി സാമന്ത ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നതും ഈ ചിത്രത്തിൻറെ പ്രത്യേകതയാണ്.ആരാധകർ വാനോളം പുകഴ്ത്തുമ്പോഴും ചിത്രത്തിൽ സംഭ വിച്ച ചില പിഴവുകൾ ചൂണ്ടിക്കാട്ടി ഇരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ചിലർ. അത്തരത്തിൽ ചൂണ്ടിക്കാട്ടിയ ചില പിഴവുകൾ ഇവയാണ്. ചിത്രത്തിൻറെ തുടക്കത്തിൽ പുഷ്പ പൊലീസിന് കൈ ക്കൂലി കൊടുക്കുന്ന കാര്യം പറയുമ്പോൾ വൺ ലാക്ക് എന്ന് കേൾക്കുന്ന ഉടൻതന്നെ

Pushpa Movie Mistakes

പോലീസുകാരൻ വണ്ടി നിർത്തുന്നതായി കാണിക്കുന്നുണ്ട്. എന്നാൽ തൊട്ടടുത്ത ഷോട്ടിൽ വണ്ടിയിൽ ഇരിക്കുന്ന മറ്റൊരു പോലീസുകാരൻ പുഷ്പയെ തിരിഞ്ഞുനോക്കുമ്പോൾ വണ്ടി ഓടിക്കൊണ്ടി രിക്കുന്ന തന്നെ യാണ് കാണാൻ സാധിക്കുന്നത്. ഗോവിന്ദ് ചന്ദനം പിടിക്കാൻ വരുമ്പോൾ പുഷ്പയും കൂട്ടരും അതെല്ലാം മുകളിലേക്ക് ഉയർത്തി കെട്ടുന്നുണ്ട്. അടുത്ത സിനിൽ ഗോവിന്ദും കൂട്ടരും ചന്ദനം കണ്ടെ ത്താനാകാതെ തിരിച്ചുപോകുന്നതും കാണിക്കുന്നുണ്ട്. എന്നാൽ പോലീസ്

വണ്ടിയിൽ വരുമ്പോൾ തന്നെ എളുപ്പത്തിൽ കാണാൻ പറ്റുന്ന ഉയരത്തിൽ മാത്രമായിരുന്നു ചന്ദന തടികൾ കെട്ടിയിരുന്നത്. തടി കൾക്ക് ചുമപ്പ് നിറവും ആയിരുന്നു. എന്നിട്ടും പോലീസിന് ചന്ദനത്തടി കണ്ടെത്താൻ സാധിക്കാ ത്തതിൽ തീർച്ചയായും ഒരു ലോജിക്കൽ പ്രോബ്ലം ഒളിഞ്ഞുകിടപ്പുണ്ട്. ഇതൊരു മണ്ടത്ത രമായി മാത്രമേ കണക്കാക്കാൻ സാധിക്കു.തീർന്നില്ല ഇനിയുമുണ്ട് പിഴവുകൾ ഏറെ. മറ്റൊന്ന് പുഷ്പ ഗോവിന്ദന്റെ കയ്യിൽ നിന്നും ലോറി തട്ടിയെടുത്ത് പറപ്പിച്ചു

പോകുമ്പോൾ നമ്പർപ്ലേറ്റ് ഇളകി തെറിച്ചു പോകുന്നതായി ആദ്യ സിനിൽ കാണിക്കുന്നുണ്ട്. എന്നാൽ തൊട്ടടുത്ത ഷോട്ട് ലോറി കാണി ക്കുമ്പോൾ നമ്പർ പ്ലേറ്റ് യാതൊരു കുഴപ്പവുമില്ലാതെ ലോറിയിൽ തന്നെ ഇരിക്കുന്നതും കാണാം. ഇങ്ങനെ ഒറ്റനോട്ടത്തിൽതന്നെ കണ്ടെത്താവുന്ന നിരവധി പിഴവു കളാണ് സോഷ്യൽ മീഡിയ നിരൂ പകർ പുഷ്പയിൽ കണ്ടെത്തിയിരിക്കുന്നത്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe