മാലാഖയെ പോലെ തനി നാടൻ ലുക്കിൽ പ്രിയ വാര്യർ; ആൾ ആകെ മാറി പോയല്ലോ എന്ന് ആരാധകർ; ചിത്രങ്ങൾ പങ്ക് വെച്ച് താരം!! | Priya Prakash Varrier latest photos

Priya Prakash Varrier latest photos malayalam : സിനിമ രംഗത്തേക്ക് കടന്നുവരുന്ന പുതുമുഖ നടിമാർ അനേകമാണ്. എന്നാൽ ഒരൊറ്റ ഷോട്ടിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പുതുമുഖ നടിയാണ് പ്രിയ പി വാര്യർ. ഒരൊറ്റ ഷോട്ടിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ പെൺകുട്ടിയാണ് പ്രിയ പി വാര്യർ. 2019 ൽ ഒരു അഡാർ ലൗ എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കുള്ള പ്രിയയുടെ തുടക്കം കുറിക്കുന്നത്. സിനിമയുടെ ഒഫീഷ്യൽ ട്രെെലറിൽ താരത്തിൻ്റെ കണ്ണിറുക്കൽ ഷോട്ടാണ് വൈറലായത്. എന്നാൽ ആദ്യ സിനിമ പ്രതീക്ഷിച്ചപോലൊരു വിജയമില്ലായിരുന്നു.

Priya Prakash Varrier latest photos

ഒരുപ്പാട് വിമർഷനങ്ങളോടെയും പരിഹാസങ്ങളോടെയുമായിരുന്നു സിനിമ പുറത്തിറങ്ങിയത്. എന്നാൽ പിന്നിട് അങ്ങോട്ടുള്ള ജീവിതം തെല്ലുങ്കിലും കന്നടയിലും ഹിന്ദിയിലുമെല്ലാം താരത്തിന്റെ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു. തന്റെ ആദ്യ സിനിമയിലൂടെ ആരാധകരെ ലോകമെമ്പാടും പ്രിയക്ക് സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലും. അതിലേറയും വിമർഷകരായും പരിഹാസങ്ങളായും മാറിയിരുന്നു. ഒരുപ്പാട് വിമർഷകരെയും സോഷ്യൽ മീഡിയയിൽ താരത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സാമൂഹിക മാധ്യമങ്ങളിൽ ആക്റ്റീവായിട്ടുള്ള നടിമാർ അനവധിയാണ്. സോഷ്യൽ മീഡിയയുടെ സഹായത്തോടെയാണ് ഏറെ താരങ്ങളും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത് അത് അവരുടെ സിനിമ കരിയറെ ഏറെ ഗുണം ചെയ്യാറുമുണ്ട്. എന്നാൽ എപ്പോഴും ആരാധകരെ കിടിലം കൊള്ളിക്കുന്ന ഫോട്ടോഷൂട്ടും ട്രെൻഡി ഡിസൈൻ കളക്ഷൻസായി പ്രിയ പി വാര്യർ രംഗത്തെത്താറുണ്ട്. ക്രിയേറ്റീവ് വീഡിയോയുടെയും എൻ്റർടൈൻമെന്റിന്റെയും കലവറ തന്നെയാണ് പ്രിയയുടെ വെബ് പേജ്.

ഇപ്പോൾ ഇതാ അരയന്ന കണ്ണുകളുമായി ആരാധകർക്ക് മുന്നിൽ 4 ഇയേർസ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിരിയിക്കുകയാണ് താരം. നാല് വർഷങ്ങൾക്ക് ശേഷം 4 ഇയേർസ് എന്ന മലയാള സിനിമയിലൂടെയാണ് പ്രിയ മലയാളികളിലേക്ക് തിരിച്ചെത്തുന്നത്. പ്രേം സാം പോളിന്റെ ക്യാമക്കണ്ണുകളിലൂടെ പകർത്തിയ അതി മനോഹരമായ ചിത്രങ്ങളാണ് പ്രിയയുടേത്. സിനിമയുടെ ട്രൈലറും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. സിനിമ പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് ആരാധകർ. സുലൈഹ ബൈ ശഹസീൻ ബ്രാൻഡിന്റെ വെള്ളനിറത്തിലുള്ള ചുരിദാറാണ് പ്രിയ ധരിച്ചിരിക്കുന്നത്. അരയന്നത്തെ പോലും തോൽപ്പിക്കുന്ന ഭംഗിയായിരുന്നു പ്രിയ വാര്യർക്ക്.

You might also like