യെല്ലോ ക്വീൻ ആയി പ്രിയ വാര്യർ; ആറ്റിട്യൂടിൽ ഒട്ടും കുറവ് ഇല്ലാതെ ഗ്ലാമറസ് ലുക്കോട് കൂടി ഉള്ള താരത്തിന്റെ ചിത്രങ്ങൾ വൈറൽ !! | Priya P Varrier latest photos

Priya P Varrier latest photos malayalam : ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടുമുള്ളവരുടെ ശ്രെദ്ധ നേടി ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യർ. ആദ്യ മലയാളം സിനിമ റിലീസ് ആകുന്നതിന് മുൻപേ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു എന്ന വിശേഷണവും പ്രിയ വാരിയർക്ക് സ്വന്തമാണ്. അടാർ ലൗവിനു ശേഷം മലയാളത്തിൽ സിനിമകൾ ഒന്നും ചെയ്തില്ലെങ്കിലും പിന്നീട് ബോളിവുഡിലടക്കം പ്രിയ സജീവമാകുകയായിരുന്നു. ബോളിവുഡ് സുന്ദരി ശ്രീദേവിയുടെ കഥപറയുന്ന സിനിമയിലും പ്രിയ ആയിരുന്നു നായിക. തെലുങ്കിലും കന്ന‌ഡയിലും ഹിന്ദിയിലുമായി നിരവധി ചിത്രങ്ങളിലായിരുന്നു പ്രിയ വാരിയർ അഭിനയിച്ചത്.നിരവധി പരസ്യ ചിത്രങ്ങളിൽ പ്രിയ അഭിനയിച്ചു.

Priya P Varrier latest photos

ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള മലയാള സിനിമ നടിയാണ് പ്രിയ വാരിയർ.ഇൻസ്റ്റാഗ്രാമിൽ വളരെയധികം സജീവമായ ഒരാളാണ് പ്രിയ വാരിയർ. ഹോട്ട് ലുക്കിലുള്ള പ്രിയയുടെ ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. പല ഗ്ലാമർ ഫോട്ടോക്കും പ്രിയയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് സൈബർ അറ്റാക്കുകളും ലഭിക്കാറുണ്ട്.അതുപോലെ ജാഡയാണ് എന്നൊക്കെ പ്രിയക്ക് വിമർശനം ഉണ്ടാകുന്നുണ്ട്. പക്ഷെ പ്രിയ അതൊന്നും കാര്യമാക്കാത്ത കൂട്ടത്തിലാണ്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഹോട് ലൂക്കിലുള്ള പ്രിയയുടെ ഫോട്ടോകൾ എല്ലാം വളരെ വേറിട്ട് നിൽക്കുന്നതാണ്.ഡ്രസിങും മേക്അപ് കൊണ്ടായാലും സാധാരണ ഹോട് ലുക്ക് ഫോട്ടോകൾ അപേക്ഷിച്ച് നോക്കിയാൽ തികച്ചും വെറൈറ്റി തോന്നിപ്പിക്കുന്നതാണ്. ചില ചിത്രങ്ങളിൽ ഒക്കെ പ്രിയ വളരെ സുന്ദരിയായിട്ടാണ് കാണുന്നത്. എപ്പോഴും കാണാൻ ഒരു പ്രത്യേക ഭംഗിയാണ് പ്രിയക്ക് . അതുകൊണ്ടു തന്നെ വളരെ വലിയൊരു ആരാധക സമൂഹം പ്രിയക്കുണ്ട്.അതിൽ വലിയൊരു പങ്കും ആൺകുട്ടികൾക്കാണ് .അതുകൊണ്ടു തന്നെ നിരവധി പ്രൊപ്പോസലുകളും പ്രിയക്ക് വന്നിട്ടുണ്ട് എന്ന് താരം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ എംജി ഫോട്ടോഗ്രാഫി എന്ന പേരിൽ അറിയപ്പെടുന്ന മെറിൻ ജോർജ് എന്ന ഫോട്ടോഗ്രാഫറുടെ ഇൻസ്റ്റാഗ്രാം പേജിൽ വന്ന പ്രിയ വാരിയരുടെ ഫോട്ടോകൾ ശ്രെധ നേടുകയാണ്. മഞ്ഞക്കിളി എന്നൊക്കെ നമുക്ക് പ്രിയയെ വിശേഷിപ്പിക്കാം.കാരണം പ്രിയ അണിഞ്ഞിരിക്കുന്ന ഡ്രെസ്സും ഷൂവുമെല്ലാം മഞ്ഞനിറത്തിലുള്ളതാണ്.പ്രിയയുടെ ആറ്റിട്യൂട് ലുക്ക് ആണ് ഫോട്ടോയിൽ. മഞ്ഞ ഫ്രെയിം ഉള്ള കണ്ണടയും കൂടിയായപ്പോൾ സ്റ്റൈലിനും ഒട്ടും കുറവില്ല എന്ന് പറയേണ്ടിവരും. യെല്ലോ ഷർട്ടും അതെ കളർ പാന്റുമാണ് പ്രിയയുടെ വേഷം. പ്രിയയുടെ ഈ സ്റ്റൈലിന് പിന്നിൽ സ്റ്റൈൽ ബൈ അമ്മു ആണ്.

You might also like