പൃഥ്വിരാജിന്റെ പ്രൊഡക്ഷനിൽ രൺബീർ മലയാളത്തിലും.. 83′ ഇന്നത്തെ ഇന്ത്യ പഠിക്കേണ്ട പ്രധാന പാടങ്ങളിൽ ഒന്ന്.. | prithviraj sukumaran

മോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖ താര നിരകളിൽ രണ്ടുപേരാണ് പൃഥ്വിരാജും  രൺവീർ സിങ്ങും. കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം രൺവീർ സിങ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായ കപിൽ ദേവായി വേഷമിടുന്ന ’83’ എന്ന ചിത്രത്തിന്റെ വാർത്താ സമ്മേളനം നടന്നത്. ചിത്രം വെറുമൊരു ക്രിക്കറ്റ് സിനിമ മാത്രമല്ലെന്നാണ്  സിനിമ മലയാളത്തിൽ പ്രൊഡക്ഷൻ ചെയ്യുന്നു ഓഗസ്റ്റ് സിനിമ  ഓണറും

നടനുമായ പൃഥ്വിരാജ് പറഞ്ഞത്.  83 എന്നത് ഒരിക്കലും ഒരു ക്രിക്കറ്റ് സിനിമ മാത്രമാണന്ന് താൻ വിശ്വസിക്കുന്നില്ല എന്നും. ഒരു രാജ്യമെന്ന നിലയിൽ നമ്മുടെ ശക്തി എന്താണെന്ന് ഓർമ്മപ്പെടുത്തുന്ന ഒരു ചരിത്ര മുഹൂർത്തം കൂടിയാണ്  ഇത്. ഇന്ത്യ വൈവിധ്യമാർന്ന ഒരു രാഷ്ട്രമാണ് ആ വൈവിധ്യങ്ങൾക്കിടയിലും ഒന്നിച്ച് കൈകോർക്കാൻ കഴിയുന്നതാണ് നമ്മുടെ  ഏറ്റവും വലിയ ശക്തി. 1983ലെ ലോക കപ്പിലേക്ക് നമ്മൾ തിരിഞ്ഞ്

pr

നോക്കു മ്പോൾ അത് നമുക്ക് മനസിലാകും. കാരണം അവിടെ രാജ്യത്തിന്റെ പല ഭാഗത്തു നിന്നുള്ള, വ്യത്യ സ്തമായ ഭാഷ സംസാരിക്കുന്ന, വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്ന, വ്യത്യസ്തമായ വിശ്വാസ ങ്ങളുള്ള വ്യക്തികൾ ഒന്നിച്ച് ചേർന്നിരുന്നു . അവർ ഒരു ക്യാപ്റ്റന്റെ കീഴിൽ ഒരുമിച്ച് വരുകയും സ്വയം വിശ്വസിക്കുകയും ചെയ്തപ്പോൾ ഇന്ത്യക്ക് ലഭിച്ചത് ചരിത്ര മൂഹൂർത്തം ആണ് . അത് ഇന്നത്തെ ഇന്ത്യ പഠിക്കേണ്ട

പാഠങ്ങളിൽ ഒന്നാണ്. അതാണ് ഈ സിനിമയീലൂടെ പറയാൻ ഉദ്ദേശിക്കുന്നതും. എന്നാണ് വാർത്താ സമ്മേളനത്തിനിടെ പൃഥ്വിരാജ് പറഞ്ഞത്. ചിത്രത്തിൽ കപിൽ ദേവിന്റെ ഭാര്യ റോമിയായി അതിഥി വേഷത്തിൽ എത്തുന്നത് ദീപിക പദുകോണാണ്. ക്രിസ്തുമ സിനോടനുബന്ധിച്ച് ഡിസംബർ 24 നാണ് ചിത്രം പ്രദർശനത്തിനെത്തുക.  83 എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കബീർ ഖാൻ ആണ്. ചിത്രത്തിൽ താഹിർ

രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർണ, ചിരാഗ് പാട്ടിൽ, ദിൻകർ ശർമ, നിഷാന്ത് ദാഹിയ, ഹാർഡി സന്ധു, സഹിൽ ഖട്ടർ, അമ്മി വിർക്, ആദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങി നിരവധി താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ  വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ് ഇപ്പോൾ.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe