ഹുറാകാന് പകരം ഇനി ഉറുസ്.. വീണ്ടും ലംബോർഗിനി സ്വന്തമാക്കി പൃഥ്വിരാജ്; ആശംസകൾ നേർന്ന് ആരാധകർ.!! | Prithviraj Sukumaran bought Lamborghini Urus

Prithviraj Sukumaran bought Lamborghini Urus : മലയാള സിനിമാലോകത്തെ അഭിനേതാക്കൾക്കിടയിലെ വണ്ടി ഭ്രാന്തന്മാരിൽ ഒരാളാണല്ലോ പൃഥ്വിരാജ് സുകുമാരൻ. അത്യാഡംബര ലേറ്റസ്റ്റ് മോഡൽ സ്പോർട്സ് കാർ ഉൾപ്പെടെയുള്ളവ സ്വന്തമാക്കുക എന്നത് മോളിവുഡിൽ മമ്മൂട്ടിയെയും ദുൽഖറിനെയും പോലെ തന്നെ പൃഥ്വിരാജിന്റെയും ഒരു ഹോബിയാണ്. മലയാള സിനിമാ ലോകത്ത് മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേകത കൂടി പൃഥ്വിരാജിനുണ്ട്. മലയാള സിനിമയിലെ ഏക ലംബോർഗിനി ഉടമ എന്ന ഖ്യാതി 2018 ൽ ലംബോർഗിനി ഹുറാകാൻ എന്ന മോഡൽ സ്വന്തമാക്കുക വഴി പൃഥ്വിരാജ് നേടിയെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോഴിതാ ലംബോർഗിനിയുടെ എസ് യു വി മോഡലായ ഉറുസ് എന്ന അത്യാഡംബര വാഹനം കൂടി തന്റെ ഗ്യാരേജിൽ എത്തിച്ചിരിക്കുകയാണ് പൃഥ്വിരാജ്. കേരളത്തിലെ പ്രമുഖ പ്രീമിയം യൂസ്ഡ് കാർ ഡീലേഴ്സ് ആയ റോയൽ ഡ്രൈവിൽ നിന്നാണ് 2019 മോഡൽ ലംബോർഗിനി ഉറുസ് താരം കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഏകദേശം 4.35 കോടി ഓൺറോഡ് വില വരുന്ന ഈയൊരു വാഹനം തന്റെ കൈവശമുള്ള ലംബോർഗിനി ഹുറാകാൻ എക്സ്ചേഞ്ച് ചെയ്തു കൊണ്ടാണ് പൃഥ്വിരാജ് സ്വന്തമാക്കിയിട്ടുള്ളത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Prithviraj Lamborghini

2018 ൽ പൃഥ്വിരാജ് ഹുറാകാൻ സ്വന്തമാക്കിയപ്പോൾ വാഹനപ്രേമികൾക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ഇത് ഏറെ ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഈ ഒരു വാഹനം നാലു വർഷം കൊണ്ട് വെറും 2000 കിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചിട്ടുള്ളത് എന്നതാണ് ഏറെ ശ്രദ്ധേയം. മാത്രമല്ല താരം ഇപ്പോൾ സ്വന്തമാക്കിയ കറുപ്പ് നിറത്തിലുള്ള ഉറുസ്, 5000 കിലോമീറ്റർ മാത്രമാണ് ഓടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം റോയൽ ഡ്രൈവ് ഷോറൂമിൽ നടന്ന ചടങ്ങിൽ തന്റെ പുതിയ ലംബോർഗിനിക്കൊപ്പം നിൽക്കുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.

ലോകോത്തര ആഡംബര സ്പോർട്സ് ബ്രാൻഡായ ലംബോർഗിനിയുടെ ഏറെ പ്രശസ്തമായ എസ് യു വി മോഡലാണ് ഉറുസ്. വെറും നാല് സെക്കൻഡുകൾക്കുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള നാല് ലിറ്റർ ട്വിൻ ടർബോ വി-8 എൻജിൻ തന്നെയാണ് ഈയൊരു കാറിന്റെ ഏറ്റവും വലിയ സവിശേഷത. മാത്രമല്ല സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താത്ത ഈയൊരു വാഹനം ഏതൊരു വാഹന പ്രേമിയുടെയും സ്വപ്ന വാഹനങ്ങളിൽ ഒന്നാണ്. തങ്ങളുടെ പ്രിയതാരത്തിന്റെ ഈയൊരു സന്തോഷ വേളയിൽ നിരവധി പേരാണ് ആശംസകളും അഭിനന്ദനങ്ങളുമായി എത്തുന്നത്.

 

View this post on Instagram

 

A post shared by DQ car collection 369 (@dq_cars_369)

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

You might also like