കടുവയുടെ ചിത്രീകരണത്തിന് ഇടയിൽ കയ്യിൽ പരിക്കുപറ്റിയ പൃഥ്വിരാജ്; കടുവ മാന്തിയോ എന്ന് ആരാധകർ!!! | Prithviraj in Kaduva Movie

മലയാളസിനിമയിൽ നായകനായും സംവിധായകനായും നിർമ്മാതാവായും നിറഞ്ഞു നിൽക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ. വലിയ അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സിനിമയിലേക്ക് കടന്നുവന്നത് എങ്കിലും മലയാള സിനിമയിൽ തന്റെതായ ഇടം സ്വന്തമായി ഉറപ്പിച്ച വ്യക്തികൂടിയാണ് പൃഥ്വിരാജ്. നന്ദനം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന് തുടക്കം തുടക്ക കാലത്ത്

Kaduva movie

നേരിടേണ്ടിവന്ന വിമർശനങ്ങൾ ചെറുതൊന്നുമല്ല. എന്നാൽ ഇന്ന് മലയാള സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്തിയ താരമാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം കടുവയാണ്. ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവച്ചൻ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നീണ്ട 8 വർഷത്തിന് ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രമെന്ന പ്രത്യേകത കൂടി കടുവയ്ക്ക് ഉണ്ട്. ജിനു എബ്രഹാമാണ് കഥ എഴുതിയിരിക്കുന്നത്. മാജിക് ഫ്രാൻസിനെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും വൃദ്ധൻ പൃഥ്വിരാജ് സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ്

ചിത്രത്തിൻറെ റിലീസിനായി കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണ രംഗങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പൃഥ്വിരാജിന്റെ ഒരു പോസ്റ്റാണ്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഫൈറ്റ് രംഗത്തിൽ തൻറെ കൈക്ക് പരിക്ക് പറ്റിയ ചിത്രമാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

മുറിവുകളും വേദനകളും എന്ന ക്യാപ്ഷൻ നോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. പതിവുപോലെ ഇക്കുറിയും താരം ക്യാപ്ഷൻ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായിട്ടില്ല എന്ന് ആരാധകർ പറയുന്നു. മുറിവ് കണ്ടതുകൊണ്ട് കൈ മുറിഞ്ഞു എന്ന് മനസ്സിലായി എന്നാണ് ചിലർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതായാലും താര ത്തിൻറെ പോസ്റ്റിനു താഴെ രസകരമായ കമൻറുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe