പിറന്നാൾ ആഘോഷമാക്കാൻ പൃഥ്വിരാജും സുപ്രിയയും മകൾ അലംകൃതയോടൊപ്പം മാലിദ്വീവ്സിൽ !! | Prithviraj and Supriya with Daughter

Prithviraj and Supriya with Daughter : മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിന്റെ എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസ് ഹിറ്റുകളാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും മകൾ അലങ്കൃതയും പ്രേക്ഷകർക്ക് സുപരിചിതരാണ്.പൃഥ്വിരാജും സുപ്രിയയും സോഷ്യൽ മീഡിയയിലും മറ്റ് സിനിമ മേഖലകളിലും സജീവമാണെങ്കിലും മകൾ അലങ്കൃതയെ സോഷ്യൽ മീഡിയകളിൽ ഒന്നും തന്നെ അവതരിപ്പിക്കാറില്ല. സെലിബ്രിറ്റി സ്റ്റാറ്റസുകൾ ഒന്നും തന്നെ ഇല്ലാതെയാണ് ഇരുവരും മകളെ വളർത്തുന്നത്. ക്യാമറയ്ക്ക് മുന്നിൽ നിന്നും ഇരുവരും മനപ്പൂർവ്വം തന്നെയാണ് മകളെ മാറ്റിനിർത്തുന്നത്.

അലംകൃതയെ അല്ലി എന്നാണ് ഇരുവരും സ്നേഹത്തോടെ വിളിക്കുന്നത്. പ്രേക്ഷകർക്കും വളരെ പ്രിയപ്പെട്ടവളാണ് അല്ലി. സോഷ്യൽ മീഡിയകളിൽ ഒന്നും തന്നെ അവതരിച്ചിട്ടില്ലെങ്കിലും ചെറുപ്പം മുതലേ തന്നെ അലംകൃത ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ്.ഒരു സാധാരണ കുഞ്ഞ് എങ്ങനെയാണ് വളരുന്നത് അതുപോലെതന്നെ മകളെ വളർത്താനാണ് ഇരുവർക്കും താൽപര്യം അതുകൊണ്ടുതന്നെ മകളുടെ സ്വകാര്യത പരിഗണിച്ചു അവളുടെ മുഖം കാണിക്കുന്ന യാതൊരുവിധ ഫോട്ടോകളും ഇരുവരും ഷെയർ ചെയ്യാറില്ല. മകളെക്കുറിച്ച് സംസാരിക്കുമ്പോൾ എല്ലായിപ്പോഴും ഇരുവരും വാചാലരാവാറുണ്ട്.

ally
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മകൾ വലുതായി വരികയാണ്. പഴയതുപോലെ പറഞ്ഞു പറ്റിക്കാൻ ഒന്നും ഇനി ആവില്ല. അവളെക്കുറിച്ച് വളരെ സീരിയസ് ആയി സംസാരിക്കേണ്ട സമയം ആയിട്ടുണ്ട് എന്നും പൃഥ്വിരാജും സുപ്രിയയും ഇതിനു മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.അല്ലി ഒരു അച്ഛൻ കുട്ടിയാണ്. എല്ലായിപ്പോഴും പൃഥ്വി കൂടെ വേണമെന്ന് അല്ലി ആഗ്രഹിക്കുന്നു. എന്നാൽ പലപ്പോഴും അതിന് സാധിക്കാറില്ല, എന്നാലും പലപ്പോഴും സിനിമകളിൽ നിന്നും ചെറിയ ഒഴിവുകൾ എടുത്ത് തന്റെ കുടുംബത്തോടൊപ്പം താരം ചിലവഴിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മകളുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചിരിക്കുകയാണ് അവളുടെ ഡാഡ.

അല്ലിക്ക് എട്ടു വയസ്സായിരിക്കുന്നു. മകളുടെ പിറന്നാൾ ദിനത്തിൽ സുപ്രിയക്കും അല്ലിക്കും ഒപ്പമുള്ള ചിത്രം താരം പങ്കുവെച്ചിരുന്നു. ഡാഡാസ് ബിഗ് ബ്ലോക്ക് ബസ്റ്റർ, അമ്മാസ് ആൻഡ് ഡാഡാ സൺഷൈൻ ഫോർ എവെർ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു കുറിപ്പും ഈ ഫോട്ടോയ്ക്ക് താഴെയായി പങ്കുവെച്ചിട്ടുണ്ട്.ഈ ചിത്രത്തിന് താഴെയായി നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇതുകൂടാതെ മറ്റൊരു ചിത്രം കൂടി താരം പങ്കുവെച്ചിട്ടുണ്ട്.ഇത് മാലിദ്വീവ്സിൽ നിന്നും എടുത്ത ചിത്രമാണ്. ചിത്രത്തിന് താഴെയായി “Thank u @wmaldives for a much needed break and a unforgottable 8 th birthday for ally!can’t wait to come back” എന്ന ഒരു കുറുപ്പും താരം പങ്കുവെച്ചിരിക്കുന്നു.

You might also like